കണ്ണൂർ: യുഡിഎഫ് സർക്കാരിന്റെ തെറ്റായ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തി. കരയും കടലും ആകാശവും കോർപറേറ്റുകൾക്ക് അടിയറവെക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയ ബജറ്റ് തീരുമാനം പിൻവലിക്കുക, സർവകലാശാലകൾ ആർഎസ്‌എസിന് വിട്ടുകൊടുക്കുന്ന തീരുമാനം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. മാർച്ചിനെ നേരിടാൻ കളക്ടറേറ്റ് പരിസരത്ത് വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്.
ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സരിൻ ശശി സ്വാഗതം പറഞ്ഞ ചടങ്ങിൽ എം.വി ഷിമ, പി.എം അഖിൽ, മുഹമ്മദ് സിറാജ്, കെ അനുശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlight: kannur





































