താമരശ്ശേരിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി.

താമരശ്ശേരിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി.
Jun 27, 2026 10:18 AM | By sukanya

കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി. വയനാട് വടുവന്‍ചാല്‍ ടൗണിന് അടുത്തുനിന്നാണ് രണ്ട് കുട്ടികളെ കണ്ടെത്തിയത്. വനംവകുപ്പിന്റെയും പൊലീസിന്റെയും സംയുക്ത പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. നേരത്തേ ഒരു കുട്ടിയെ കണ്ടെത്തിയിരുന്നു.

മൂന്ന് വിദ്യാര്‍ത്ഥികളെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.താമരശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്നായിരുന്നു പരാതി. വീട്ടില്‍ നിന്ന് യൂണിഫോമില്‍ സ്കൂളിലേക്ക് പുറപ്പെട്ടെങ്കിലും ക്ലാസില്‍ എത്താത്തതിനെ തുടര്‍ന്ന് അധ്യാപിക വീട്ടില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്.

സ്‌കൂളിന് അടുത്ത പ്രദേശത്തെ പറമ്പില്‍ കുട്ടിയുടെ സ്‌കൂള്‍ യൂണിഫോം കളഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനിടെ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കൊപ്പം പെണ്‍കുട്ടി സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന ചിത്രം അധ്യാപകന് ആരോ അയച്ചു നല്‍കി. പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ സുഹൃത്തും പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പ്ലസ് വണ്‍ പ്രവേശനത്തിനായി കാത്തിരിക്കുന്ന അമ്പായത്തോട് സ്വദേശിയും ഇവര്‍ക്കൊപ്പം സ്‌കൂട്ടറില്‍ ഉണ്ടായിരുന്നു.ഉച്ചക്ക് ഒരു മണിയോടെ വിദ്യാര്‍ത്ഥിയുടെ മാതാവിന്റെ ഫോണിലേക്ക് ഒരു ചലാന്‍ വന്നിരുന്നു. ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തതിനെ തുടര്‍ന്ന് വൈത്തിരിയിലെ ക്യാമറയില്‍ പതിഞ്ഞതിനെ തുടര്‍ന്നായിരുന്നു ആര്‍ സി ഓണറായ അമ്മയുടെ ഫോണിലേക്ക് ചലാന്‍ വന്നത്. ഇതോടെയാണ് ഇവര്‍ വയനാട് ഭാഗത്തേക്കാണ് പോയതെന്ന് വ്യക്തമായത്. തുടർന്ന് വടുവൻചാൽ ഭാഗത്ത് അന്വേഷണം നടത്തുകയായിരുന്നു.



Content Highlight: Thamarassery

Next TV

Related Stories
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗൂഢാലോചനയ്ക്ക് നിലവിൽ തെളിവില്ല; സൈബർ ഫോറൻസിക് പരിശോധനയ്ക്ക് പൊലീസ്

Jun 27, 2026 11:32 AM

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗൂഢാലോചനയ്ക്ക് നിലവിൽ തെളിവില്ല; സൈബർ ഫോറൻസിക് പരിശോധനയ്ക്ക് പൊലീസ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗൂഢാലോചനയ്ക്ക് നിലവിൽ തെളിവില്ല; സൈബർ ഫോറൻസിക് പരിശോധനയ്ക്ക്...

Read More >>
സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

Jun 27, 2026 11:31 AM

സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

സംവിധായകനും നടനുമായ കെ. ഭാഗ്യരാജ്...

Read More >>
ലഹരിവിരുദ്ധ ദിനത്തിൽ തലശ്ശേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

Jun 27, 2026 10:40 AM

ലഹരിവിരുദ്ധ ദിനത്തിൽ തലശ്ശേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

ലഹരിവിരുദ്ധ ദിനത്തിൽ തലശ്ശേരിയിൽ കൂട്ടയോട്ടം...

Read More >>
കൊൽക്കത്തയിലെ  വെ​യ​ർ​ഹൗ​സ് അ​പ​ക​ടം: മ​ര​ണ​സം​ഖ്യ 15 ആ​യി

Jun 27, 2026 10:33 AM

കൊൽക്കത്തയിലെ വെ​യ​ർ​ഹൗ​സ് അ​പ​ക​ടം: മ​ര​ണ​സം​ഖ്യ 15 ആ​യി

കൊൽക്കത്തയിലെ വെ​യ​ർ​ഹൗ​സ് അ​പ​ക​ടം: മ​ര​ണ​സം​ഖ്യ 15...

Read More >>
ശബരിമല സ്വര്‍ണ്ണക്കൊള്ള; ഉണ്ണികൃഷ് ണന്‍ പോറ്റിയെ ചോദ്യം ചെയ്ത് SIT

Jun 27, 2026 10:01 AM

ശബരിമല സ്വര്‍ണ്ണക്കൊള്ള; ഉണ്ണികൃഷ് ണന്‍ പോറ്റിയെ ചോദ്യം ചെയ്ത് SIT

ശബരിമല സ്വര്‍ണ്ണക്കൊള്ള; ഉണ്ണികൃഷ് ണന്‍ പോറ്റിയെ ചോദ്യം ചെയ്ത്...

Read More >>
Top Stories










News Roundup






GCC News






Entertainment News