തിരുവനന്തപുരം : സംസ്ഥാനത്ത് കാർഷിക മേഖലയിലെ യന്ത്രവത്കരണം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കുന്ന സബ്‌മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (സ്മാം) പദ്ധതിയിലേക്ക് ജൂലൈ ഒന്നിന് രാവിലെ 11 മുതൽ ആഗസ്റ്റ് മൂന്നു വരെ http://agrimachinery.nic.in/index വഴി ഓൺലൈനായി അപേക്ഷിക്കാം. കേന്ദ്രസർക്കാരിൻ്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതിയിലൂടെ കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ, വിളവെടുപ്പ് യന്ത്രങ്ങൾ, വിള സംസ്കരണം, മൂല്യവർധിത ഉൽപ്പന്ന നിർമ്മാണം എന്നിവയ്ക്കാവശ്യമായ വിവിധ ഉപകരണങ്ങൾ സബ്‌സിഡി നിരക്കിൽ ലഭ്യമാക്കും. വ്യക്തിഗത കർഷകർക്ക് യന്ത്രങ്ങൾ വാങ്ങുന്നതിന് 40 മുതൽ 50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിലോ അടുത്തുള്ള കൃഷിഭവനിലോ ബന്ധപ്പെടാം. ഫോൺ: 0497-2965150, 7907425006, 9383472052, 9383472051. ഇമെയിൽ [email protected], [email protected]
Content Highlight: Thiruvanaththapuram

.jpeg)
.jpeg)
.jpeg)



.jpeg)

.jpeg)
.jpeg)

























