വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്‌: ധനബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി: അഴിമതിക്ക്‌ തുടക്കം കുറിക്കുന്നുവെന്ന് പിണറായി വിജയൻ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്‌: ധനബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി: അഴിമതിക്ക്‌ തുടക്കം കുറിക്കുന്നുവെന്ന് പിണറായി വിജയൻ
Jul 1, 2026 02:34 PM | By Remya Raveendran

തിരുവനന്തപുരം :    വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള ബജറ്റ് നിർദേശം അടങ്ങിയ ധനബിൽ മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു. ബില്ലിൽ പ്രതിപക്ഷം ക്രമപ്രശ്നം ഉന്നയിച്ചു. ധനബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടാത്തത് അവകാശ ലംഘനമാണെന്ന് മുൻ ധനമന്ത്രി കൂടിയായ സിപിഐഎം അംഗം കെ എൻ ബാലഗോപാൽ ചൂണ്ടിക്കാട്ടി.എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ബിൽ അവതരിപ്പിച്ചതെന്നും കാര്യോപദേശസമിതിയുടെ അനുമതി വാങ്ങിയെന്നുമാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ മറുപടി. കെ എൻ ബാലഗോപാൽ അവതരിപ്പിച്ച അവസാന ധനബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടില്ലെന്നും മുഖ്യമന്ത്രി. ക്രമപ്രശ്നം സ്പീക്കർ തള്ളി. തുടർന്ന് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.പുതിയ രീതിയിൽ മദ്യവ്യാപനത്തിനുള്ള സൗകര്യമൊരുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. അഴിമതിക്ക്‌ തുടക്കം കുറിക്കുന്നുവെന്നു. സർക്കാർ തുടക്കത്തിൽ തന്നെ വൻ അഴിമതി നടത്തുന്നുവെന്നും പിണറായി വിജയൻ ആരോപിച്ചു. ഗൗരവമായി നാടിനെ ബാധിക്കുന്ന വിഷയമാണിതെന്നും അദേഹം പറഞ്ഞു. കേരളത്തിലെ ആബാലവൃത്തം ജനങ്ങളും ഇതിനെ എതിർക്കും. ചർച്ച ചെയ്തത് വ്യക്തത വരുത്തിയതിനുശേഷം മാത്രമാണ് ഇത്തരം ഒരു കാര്യം വേണോ എന്ന് ഭരണത്തിലുള്ളവർ തീരുമാനിക്കേണ്ടത്. മുന്നണിക്ക്‌ അകത്ത് പോലും ചർച്ച യുഡിഎഫ് നടത്തിയിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു.

അന്ന് മുഖ്യമന്ത്രി പറഞ്ഞത് രാഷ്ട്രീയ തലത്തിൽ ചർച്ച ചെയ്യും എന്നാണ്. എന്നാൽ വകുപ്പ് മന്ത്രി അറിഞ്ഞിട്ടില്ല, ചർച്ച നടത്തിയിട്ടില്ല. എന്തിനാണ് ഇത്ര ധൃതിയെന്ന് അദേഹം ചോദിച്ചു. മുഖ്യമന്ത്രി ഭാഗത്ത് നിന്ന് കടുംപിടുത്തം ഉണ്ടാകുന്നു. ഏതു എതിർപ്പുണ്ടായാലും ഇത് നടപ്പിലാക്കണമെന്ന വാശിയിലാണ് സർക്കാർ. ഇതിലാണ് അഴിമതിയുടെ പ്രശ്നം വരുന്നത്. മുഖ്യമന്ത്രി നടപ്പിലാക്കും എന്ന് തന്നെയാണ് പറഞ്ഞതെന്ന് പിണറായി വിജയൻ പറഞ്ഞു.

Content Highlight: Pinarayvijayan

Next TV

Related Stories
അയോധ്യയിലേക്ക് ഇ ഡി; രാമക്ഷേത്രത്തിലെ സംഭാവന കൊള്ള അന്വേഷിക്കും

Jul 1, 2026 03:48 PM

അയോധ്യയിലേക്ക് ഇ ഡി; രാമക്ഷേത്രത്തിലെ സംഭാവന കൊള്ള അന്വേഷിക്കും

അയോധ്യയിലേക്ക് ഇ ഡി; രാമക്ഷേത്രത്തിലെ സംഭാവന കൊള്ള...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിച്ചു

Jul 1, 2026 03:43 PM

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിച്ചു

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഉദ്യോഗസ്ഥരെ...

Read More >>
അൻസിബയുടെ പരാതി: പൊലീസിൻ്റെ റിപ്പോർട്ട് തള്ളി കോടതി

Jul 1, 2026 02:50 PM

അൻസിബയുടെ പരാതി: പൊലീസിൻ്റെ റിപ്പോർട്ട് തള്ളി കോടതി

അൻസിബയുടെ പരാതി: പൊലീസിൻ്റെ റിപ്പോർട്ട് തള്ളി...

Read More >>
26 വർഷത്തെ പോരാട്ടം ലക്ഷ്യത്തിലേക്ക്; വന അതിർത്തിയിലെ ജണ്ട പൊളിച്ചുനീക്കാൻ വഴിതെളിയുന്നു

Jul 1, 2026 02:41 PM

26 വർഷത്തെ പോരാട്ടം ലക്ഷ്യത്തിലേക്ക്; വന അതിർത്തിയിലെ ജണ്ട പൊളിച്ചുനീക്കാൻ വഴിതെളിയുന്നു

26 വർഷത്തെ പോരാട്ടം ലക്ഷ്യത്തിലേക്ക്; വന അതിർത്തിയിലെ ജണ്ട പൊളിച്ചുനീക്കാൻ...

Read More >>
സെന്‍സസ് 2027: എന്യൂമറേറ്റര്‍മാര്‍ ഇന്ന് മുതല്‍ വീട്ടിലെത്തി വിവരം ശേഖരിക്കും

Jul 1, 2026 02:14 PM

സെന്‍സസ് 2027: എന്യൂമറേറ്റര്‍മാര്‍ ഇന്ന് മുതല്‍ വീട്ടിലെത്തി വിവരം ശേഖരിക്കും

സെന്‍സസ് 2027: എന്യൂമറേറ്റര്‍മാര്‍ ഇന്ന് മുതല്‍ വീട്ടിലെത്തി വിവരം...

Read More >>
കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ കാറിനു മുന്നിലേക്ക് മണ്ണിടിഞ്ഞു; ആർക്കും പരുക്കില്ല

Jul 1, 2026 02:02 PM

കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ കാറിനു മുന്നിലേക്ക് മണ്ണിടിഞ്ഞു; ആർക്കും പരുക്കില്ല

കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ കാറിനു മുന്നിലേക്ക് മണ്ണിടിഞ്ഞു; ആർക്കും...

Read More >>
Top Stories

News Roundup

Entertainment News