തീരദേശപാതയിൽ കുന്നിടിഞ്ഞുവീണ് കാറും ബൈക്കും തകർന്നു; മൂന്ന് പേർക്ക് പരിക്ക്

തീരദേശപാതയിൽ കുന്നിടിഞ്ഞുവീണ് കാറും ബൈക്കും തകർന്നു; മൂന്ന് പേർക്ക് പരിക്ക്
Jul 1, 2026 06:30 PM | By sukanya

കാസർകോട്: തീരദേശപാതയിൽ കനത്ത മഴയെത്തുടർന്ന് റോഡരികിലെ കുന്നിടിഞ്ഞുവീണ് വൻ അപകടം. കാസർകോട് - കാഞ്ഞങ്ങാട് തീരദേശ സംസ്ഥാന പാതയിൽ മേൽപറമ്പ് ചളിയംകോടാണ് ബുധനാഴ്ച രാവിലെ ഒൻപത് മണിയോടെ കുന്ന് ഇടിഞ്ഞു വീണത്. പാതയിലൂടെ കടന്നുപോവുകയായിരുന്ന കാറിനും ബൈക്കിനും മുകളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ വാഹനങ്ങളിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു.

കനത്ത മഴ തുടരുന്നതിനിടയിലാണ് വലിയ കുന്ന് പെട്ടെന്ന് റോഡിലേക്ക് ഇടിഞ്ഞു പതിച്ചത്. ഈ സമയം റോഡിലൂടെ വരികയായിരുന്ന കാറും ബൈക്കും പൂർണ്ണമായും മണ്ണിനടിയിലാവുകയായിരുന്നു. യാത്രക്കാർ അതിവേഗം വാഹനങ്ങളിൽ നിന്നും പുറത്തേക്ക് മാറിയതിനാലും മൺതിട്ടയുടെ വലിയൊരു ഭാഗം വീഴാതിരുന്നതിനാലും മാത്രമാണ് വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്.

Content Highlight: Car and bike crashed after falling off the coastal road

Next TV

Related Stories
സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാന്‍ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

Jul 1, 2026 05:01 PM

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാന്‍ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി കുറക്കാന്‍ വീര്യം കുറഞ്ഞ മദ്യം ഉപകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി...

Read More >>
അയോധ്യയിലേക്ക് ഇ ഡി; രാമക്ഷേത്രത്തിലെ സംഭാവന കൊള്ള അന്വേഷിക്കും

Jul 1, 2026 03:48 PM

അയോധ്യയിലേക്ക് ഇ ഡി; രാമക്ഷേത്രത്തിലെ സംഭാവന കൊള്ള അന്വേഷിക്കും

അയോധ്യയിലേക്ക് ഇ ഡി; രാമക്ഷേത്രത്തിലെ സംഭാവന കൊള്ള...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിച്ചു

Jul 1, 2026 03:43 PM

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഉദ്യോഗസ്ഥരെ ആക്രമിച്ചു

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ ഉദ്യോഗസ്ഥരെ...

Read More >>
അൻസിബയുടെ പരാതി: പൊലീസിൻ്റെ റിപ്പോർട്ട് തള്ളി കോടതി

Jul 1, 2026 02:50 PM

അൻസിബയുടെ പരാതി: പൊലീസിൻ്റെ റിപ്പോർട്ട് തള്ളി കോടതി

അൻസിബയുടെ പരാതി: പൊലീസിൻ്റെ റിപ്പോർട്ട് തള്ളി...

Read More >>
26 വർഷത്തെ പോരാട്ടം ലക്ഷ്യത്തിലേക്ക്; വന അതിർത്തിയിലെ ജണ്ട പൊളിച്ചുനീക്കാൻ വഴിതെളിയുന്നു

Jul 1, 2026 02:41 PM

26 വർഷത്തെ പോരാട്ടം ലക്ഷ്യത്തിലേക്ക്; വന അതിർത്തിയിലെ ജണ്ട പൊളിച്ചുനീക്കാൻ വഴിതെളിയുന്നു

26 വർഷത്തെ പോരാട്ടം ലക്ഷ്യത്തിലേക്ക്; വന അതിർത്തിയിലെ ജണ്ട പൊളിച്ചുനീക്കാൻ...

Read More >>
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്‌: ധനബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി: അഴിമതിക്ക്‌ തുടക്കം കുറിക്കുന്നുവെന്ന് പിണറായി വിജയൻ

Jul 1, 2026 02:34 PM

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്‌: ധനബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി: അഴിമതിക്ക്‌ തുടക്കം കുറിക്കുന്നുവെന്ന് പിണറായി വിജയൻ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്‌: ധനബിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി: അഴിമതിക്ക്‌ തുടക്കം കുറിക്കുന്നുവെന്ന് പിണറായി...

Read More >>
Top Stories

News Roundup

Entertainment News