കണ്ണൂർ : കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ചക്ക ഫെസ്റ്റിന് തുടക്കമായി കണ്ണൂർ കോർപ്പറേഷൻ കുടുംബശ്രീ സിഡിഎസ് ന്റെ നേതൃത്വത്തിൽ നാല് ദിവസത്തെ വിപണന മേളക്കാണ് കണ്ണൂർ മഹാത്മാവന്ദിരത്തിൽ തുടക്കമായത് കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് പി ഇന്ദിര ചക്ക കൊണ്ട് ഉണ്ടാക്കിയ വിഭവങ്ങൾ രുചിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു.പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ചെയർപേഴ്സൺ കെ നിർമ്മല വൈസ് ചെയർപേഴ്സൺ വിദ്യ പ്രതിഷ എന്നിവർ പങ്കെടുത്തു. സിഡിഎസ് അംഗങ്ങളായ എംസി ശ്രീജ ജില്ലാ മിഷൻ അംഗങ്ങൾ വിവിധ ഡിവിഷനുകളിൽ നിന്നും വന്ന കുടുംബശ്രീ അംഗങ്ങൾ എന്നിവർ പരിപാടിയിൽ വിഭവങ്ങൾ പരിചയപ്പെടുത്തി.ചക്ക കൊണ്ട് വിവിധതരം വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചക്ക പായസം, ചക്ക ബിരിയാണി, ചക്ക കൊണ്ട് ഉണ്ടാക്കിയ കേക്ക്, ചക്ക പക്കുവട, ചക്ക മിട്ടായി, ചക്ക കൊണ്ടുണ്ടാക്കിയ ഉണ്ണിയപ്പം, ചക്ക ഐസ് എന്നുവേണ്ട ചക്ക കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന എല്ലാ വിഭവങ്ങളും കുടുംബശ്രീ അംഗങ്ങൾ ഉണ്ടാക്കി പ്രദർശിപ്പിക്കുകയാണ്. കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ഏറെ സ്വാദിഷ്ടമായ പലഹാരങ്ങളാണ് എന്നതും ഇതിന്റെ പ്രത്യേകതയാണ്.
Content Highlight: Jackfrouitfest
















.jpeg)






















