https://securepubads.g.doubleclick.net/tag/js/gpt.js

‘രണ്ട് ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഞാന്‍ തന്നെ ആഗ്രഹിക്കുന്നില്ല’; സണ്ണി ജോസഫ്

‘രണ്ട് ഉത്തരവാദിത്തവും ഒരുമിച്ച് കൊണ്ടുപോകാന്‍ ഞാന്‍ തന്നെ ആഗ്രഹിക്കുന്നില്ല’; സണ്ണി ജോസഫ്
Jul 6, 2026 03:08 PM | By Remya Raveendran

കൊച്ചി:   കെപിസിസിക്ക് മുഴുവന്‍സമയ പ്രസിഡന്റ് വേണമെന്ന ആവശ്യം ശക്തമാകുന്നിതിനിടെ, നിലപാട് വ്യക്തമാക്കി മന്ത്രിയും നിലവില്‍ കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ്. മന്ത്രിസ്ഥാനവും പ്രസിഡന്റ് സ്ഥാനവും ഒന്നിച്ചുകൊണ്ടുപോകാന്‍ പ്രയാസമുണ്ട്. അധ്യക്ഷസ്ഥാനം സംബന്ധിച്ച് ഹൈക്കമാന്‍ഡ് വേഗത്തില്‍ തീരുമാനമെടുക്കണം എന്നാണ് ആഗ്രഹമെന്നും സണ്ണി ജോസഫ് പറഞ്ഞു.നല്ല ചുമതലകളുള്ള രണ്ട് ഉത്തരവാദിത്തങ്ങളാണ് ഞാന്‍ നിര്‍വഹിക്കുന്നത്. വൈദ്യുതി മേഖലയിലുണ്ടായ പ്രയാസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ എനിക്ക് അതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പാര്‍ട്ടി പുനഃസംഘടന തന്നെയാണ് അതിന് പരിഹാരം. എന്ന് ഞാന്‍ കരുതുകയാണ്. അത് എഐസിസി കൃത്യസമയത്ത് ചെയ്യും എന്നാണ് കരുതുന്നത് – അദ്ദേഹം പറഞ്ഞു.

മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണമെന്ന മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം സ്വാഗതം ചെയ്ത് നേതാക്കളും രംഗത്ത് വന്നു.മുഴുവന്‍ സമയ കെപിസിസി അധ്യക്ഷന്‍ വേണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം സ്വാഗതം ചെയ്ത് മന്ത്രി കെ മുരളീധരന്‍. പാര്‍ട്ടി നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ പുതിയ കെപിസിസി പ്രസിഡന്റ് വരണമെന്ന് കെ മുരളീധരന്‍  പറഞ്ഞു. ഗവണ്‍മെന്റിനെതിരായ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ശക്തമായ നേതൃത്വം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.മുഴുവന്‍ സമയ കെപിസിസി പ്രസിഡന്റ് തന്നെ ഉണ്ടാകുമെന്ന് വിഎസ് ശിവകുമാര്‍  പറഞ്ഞു. പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ആശയവിനിമയം നടത്താന്‍ കെപിസിസിക്ക് പുതിയ കമ്മിറ്റി നിലവില്‍ വരേണ്ടത് ആവശ്യമാണെന്നും വിഎസ് ശിവകുമാര്‍ പറഞ്ഞു.

Content Highlight: Sannyjoseph

Next TV

Related Stories
മട്ടന്നൂർ കളറോഡ് കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

Jul 6, 2026 04:15 PM

മട്ടന്നൂർ കളറോഡ് കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് 5 പേർക്ക് പരിക്ക്

മട്ടന്നൂർ കളറോഡ് കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് 5 പേർക്ക്...

Read More >>
കൂത്തുപറമ്പ് മൂര്യാട് വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണ് വീട് തകർന്നു

Jul 6, 2026 04:07 PM

കൂത്തുപറമ്പ് മൂര്യാട് വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണ് വീട് തകർന്നു

കൂത്തുപറമ്പ് മൂര്യാട് വീടിന് മുകളിൽ തെങ്ങ് കടപുഴകിവീണ് വീട്...

Read More >>
ഹയർ സെക്കന്ററി പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള 'വരവേൽപ്പ് 2026' കണ്ണൂർ ജില്ലാതല ഉദ്‌ഘാടനം നടന്നു

Jul 6, 2026 04:00 PM

ഹയർ സെക്കന്ററി പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള 'വരവേൽപ്പ് 2026' കണ്ണൂർ ജില്ലാതല ഉദ്‌ഘാടനം നടന്നു

ഹയർ സെക്കന്ററി പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള 'വരവേൽപ്പ് 2026' കണ്ണൂർ ജില്ലാതല ഉദ്‌ഘാടനം...

Read More >>
സ്വകാര്യ ആശുപത്രി നഴ്സുമാർ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ അനിശ്ചിത കാല സമരം ആരംഭിച്ചു

Jul 6, 2026 03:00 PM

സ്വകാര്യ ആശുപത്രി നഴ്സുമാർ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ അനിശ്ചിത കാല സമരം ആരംഭിച്ചു

സ്വകാര്യ ആശുപത്രി നഴ്സുമാർ കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ അനിശ്ചിത കാല സമരം...

Read More >>
PSC പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് SP അന്വേഷിക്കും

Jul 6, 2026 02:47 PM

PSC പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് SP അന്വേഷിക്കും

PSC പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് SP...

Read More >>
ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ പരീക്ഷാ പേപ്പറില്‍ പിഴവ്

Jul 6, 2026 02:31 PM

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ പരീക്ഷാ പേപ്പറില്‍ പിഴവ്

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ പരീക്ഷാ പേപ്പറില്‍...

Read More >>
Top Stories

News Roundup