https://securepubads.g.doubleclick.net/tag/js/gpt.js
adimage

വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്

വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്
2026-07-08T18:27:00 | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണ്ണിടിച്ചിലുണ്ടായ വയനാട്ടിൽ പ്രത്യേക ജാഗ്ര നിർദ്ദേശം നൽകിയിട്ടുണ്ട്.

കണ്ണൂർ, കാസർകോട്, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 12 സെ.മീറ്ററിന് മുകളിലാണ് മഴ പ്രതീക്ഷിക്കുന്നത്. നാളെ 7 -12 സെ.മീറ്ററിന് ഇടയിൽ മഴ പ്രതീക്ഷിക്കുന്നു. ഇതിന് ശേഷം മഴ കുറയുമെന്നാണ് പ്രതീക്ഷ. വടക്കൻ കേരളത്തിൽ മാത്രമാണ് കനത്ത മഴയ്ക്ക് സാധ്യത.

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തിയും വടക്ക്-പടിഞ്ഞാറൻ മധ്യപ്രദേശിനും അതിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദമേഖല സ്ഥിതി ചെയ്യുന്നുണ്ട്. ഇത് കുറച്ചു സമയത്തേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും, അതിനുശേഷം ദിശ മാറി വടക്ക്-കിഴക്ക് ദിശയിലേക്ക് സഞ്ചരിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നത്.

ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും, ജൂലൈ 8 മുതൽ 9 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇതോടൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജൂലൈ 12വരെ കേരളം, മാഹി എന്നിവിടങ്ങളിൽ ഇടത്തരം മഴക്കും സാധ്യതയുണ്ട്.

പല മേഖലകളിലായി വ്യത്യസ്ത അളവിൽ കനത്ത മഴ ലഭിക്കുന്നതിന് കാരണം ഓഫ്ഷോർ ഡ്രോപ്പ് വാൾ എന്ന പ്രതിഭാസമാണെന്നും നിലവിൽ ഈ പ്രതിഭാസം വടക്കൻ കേരളത്തിൽ മാത്രമാണെന്നും ഐഎംഡി സീനിയർ സയൻ്റിസ്റ്റ് ഡോ നരേഷ് പറഞ്ഞു. കടലിലെ പ്രതിഭാസമാണ് ഓഫ്ഷോര്‍ ഡ്രോപ് വാള്‍. കടൽക്കാറ്റും തീരദേശ കാലാവസ്ഥയും കടലിനടിയിലെ കുത്തനെയുള്ള ഇടിവുകളിൽ തട്ടി ആഴക്കടലിലെ തണുത്ത വെള്ളം മുകളിലേക്ക് ഉയർന്നു വരും.



Content Highlight: Rain

Next TV

Related Stories
കനത്ത മഴയിൽ കൂത്തുപറമ്പ് നഗരത്തിൽ പഴയ കെട്ടിടം തകർന്നു വീണു

Jul 8, 2026 04:59 PM

കനത്ത മഴയിൽ കൂത്തുപറമ്പ് നഗരത്തിൽ പഴയ കെട്ടിടം തകർന്നു വീണു

കനത്ത മഴയിൽ കൂത്തുപറമ്പ് നഗരത്തിൽ പഴയ കെട്ടിടം തകർന്നു...

Read More >>
കള്ളാടി മണ്ണിടിച്ചിൽ: മൃതദേഹങ്ങൾ എംബാം ചെയ്ത് കൈമാറി

Jul 8, 2026 04:49 PM

കള്ളാടി മണ്ണിടിച്ചിൽ: മൃതദേഹങ്ങൾ എംബാം ചെയ്ത് കൈമാറി

കള്ളാടി മണ്ണിടിച്ചിൽ: മൃതദേഹങ്ങൾ എംബാം ചെയ്ത്...

Read More >>
പുസ്തക പ്രകാശനം സംഘടിപ്പിച്ചു

Jul 8, 2026 04:33 PM

പുസ്തക പ്രകാശനം സംഘടിപ്പിച്ചു

പുസ്തക പ്രകാശനം...

Read More >>
adimage
ഭാര്യ പിണങ്ങി പോയി; തൃശൂരിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു

Jul 8, 2026 04:04 PM

ഭാര്യ പിണങ്ങി പോയി; തൃശൂരിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ മരിച്ചു

ഭാര്യ പിണങ്ങി പോയി; തൃശൂരിൽ അച്ഛൻ വിഷം നൽകി കൊല്ലാൻ ശ്രമിച്ച കുട്ടികളിൽ ഒരാൾ...

Read More >>
പിഎസ്സി നിയമന ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി

Jul 8, 2026 03:56 PM

പിഎസ്സി നിയമന ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി

പിഎസ്സി നിയമന ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭാ യോഗത്തില്‍...

Read More >>
ഓണം ബമ്പര്‍ സമ്മാനത്തുക ഉയര്‍ത്തി

Jul 8, 2026 03:13 PM

ഓണം ബമ്പര്‍ സമ്മാനത്തുക ഉയര്‍ത്തി

ഓണം ബമ്പര്‍ സമ്മാനത്തുക...

Read More >>
adimage
Top Stories










adimage adimage adimage adimage adimage