കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജിലെ ലാറ്ററൽ എൻടി വഴി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ ജൂലൈ 13 നു കോളേജിൽ വെച്ച് നടത്തും. രജിസ്ട്രേഷൻ സമയം രാവിലെ എട്ടര മുതൽ പത്ത് വരെ. പ്ലസ് ടു/വി എച്ച് എസ് ഇ, ഐ ടി ഐ / കെ ജി സി ഇ വിഭാഗത്തിൽ നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും ബ്രാഞ്ച് മാറ്റവും മറ്റ് പോളിടെക്‌നിക് കോളേജുകളിൽ അഡ്‌മിഷൻ എടുത്ത് സ്ഥാപനമാറ്റം ആഗ്രഹിക്കുന്നവർക്കും അഡ്‌മിഷനിൽ പങ്കെടുക്കാം. എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും മതിയായ ഫീസുമായി രക്ഷിതാക്കൾ സഹിതം എത്തണം. വെബ്സൈറ്റ്: https://le.polyadmission.org, ഫോൺ: 9744340666, 9497648738, 9946484890.
Content Highlight: Admission






































