കോഴിക്കോട് : കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പതിമൂന്നിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെസഷൻസ് കോടതി അപേക്ഷ പരിഗണിക്കുന്നത്. കേസിൽ പ്രതി ചേർക്കപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. കേസിൽ പ്രത്യേക അന്വേഷണ സംഘം റിബേഷിനെ പല തവണ ചോദ്യം ചെയ്തിരുന്നു.
Content Highlight: Khaffirscreanshort






































