adimage

പിഎസ്സി പരീക്ഷാക്രമക്കേട് അന്വേഷണം; ഓൺസ്ക്രീൻ മാർക്കിംഗ് ഡെമോ പരിശോധിക്കാൻ ക്രൈംബ്രാഞ്ച്

പിഎസ്സി പരീക്ഷാക്രമക്കേട് അന്വേഷണം; ഓൺസ്ക്രീൻ മാർക്കിംഗ് ഡെമോ പരിശോധിക്കാൻ ക്രൈംബ്രാഞ്ച്
2026-07-19T14:38:00 | By Remya Raveendran
#PSC Kerala #Exam Scam #Crime Branch

തിരുവനന്തപുരം: പിഎസ്സി പരീക്ഷാക്രമക്കേട് ആരോപണത്തിലെ അന്വേഷണത്തിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. ആസൂത്രണ ബോർഡ് പരീക്ഷയുടെ ഓൺസ്ക്രീൻ മാർക്കിംഗ് രീതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്സിക്ക് അന്വേഷണ സംഘം കത്ത് നൽകി.

നാളെ ക്രൈംബ്രാഞ്ച് സംഘം പട്ടത്തെ പിഎസ്സി ആസ്ഥാനത്ത് നേരിട്ടെത്തി ഡെമോ പരിശോധന നടത്തും. വിവാദങ്ങൾക്കിടെ നാളെ പിഎസ്സിയുടെ നിർണായക യോഗവും ചേരുന്നുണ്ട്.

ആസൂത്രണ ബോർഡിലെ മൂന്ന് തസ്തികകളിലേക്കുള്ള പൊതുപരീക്ഷ 100 മാർക്കിനായിരുന്നു നടന്നത്. എന്നാൽ 58 മാർക്കിന്റെ ചോദ്യങ്ങൾ ഒഴിവാക്കി 42 മാർക്കിന് മാത്രം മൂല്യനിർണയം നടത്തിയെന്നും, അതുവഴി ഇടതു സംഘടനാ നേതാക്കൾക്ക് ഒന്നാം റാങ്കും നിയമനവും നൽകിയെന്നുമാണ് പ്രധാന പരാതി.

ഈ സാഹചര്യത്തിൽ മൂല്യനിർണയം എങ്ങനെ നടന്നുവെന്ന് കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് അന്വേഷണ സംഘം വിലയിരുത്തി. അതിനാൽ ഓൺസ്ക്രീൻ മാർക്കിംഗ് സംവിധാനത്തിന്റെ പ്രവർത്തനം നേരിട്ട് കാണണമെന്ന ആവശ്യമാണ് ക്രൈംബ്രാഞ്ച് മുന്നോട്ട് വച്ചിരിക്കുന്നത്.

ഉദ്യോഗാർത്ഥികളുടെ മാർക്ക് വിവരങ്ങൾ പിഎസ്സി കൈമാറിയെങ്കിലും ഉത്തരക്കടലാസുകളും ഉത്തരസൂചികകളും ഇതുവരെ കൈമാറിയിട്ടില്ല. ഈ രേഖകൾ കൂടി പരിശോധിക്കേണ്ടതുണ്ടെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. അതിനാൽ പിഎസ്സി ആസ്ഥാനത്തെത്തി നേരിട്ട് പരിശോധന നടത്താനാണ് തീരുമാനം.

ക്രൈംബ്രാഞ്ചിന്റെയും ആഭ്യന്തര വിജിലൻസിന്റെയും അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നാളെ പിഎസ്സിയുടെ നിർണായക യോഗം കൂടുന്നത്. പരീക്ഷാക്രമക്കേട് ആരോപണത്തിൽ പിഎസ്സി എന്ത് നിലപാട് എടുക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.



Content Highlight: PSC Exam Irregularity Case: Crime Branch Seeks On-Screen Marking Demo in Kerala

#PSC Kerala #Exam Scam #Crime Branch

Next TV

Related Stories
മലയോരത്ത് വന്യജീവി ആക്രമണം രൂക്ഷം; നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്

Jul 20, 2026 04:53 PM

മലയോരത്ത് വന്യജീവി ആക്രമണം രൂക്ഷം; നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്

മലയോര മേഖലയിൽ വന്യജീവി ആക്രമണം വർധിച്ചു. കർഷകർക്ക് സംരക്ഷണം നൽകാൻ സർക്കാർ ഇടപെടണമെന്ന് കത്തോലിക്ക കോൺഗ്രസ് ചുങ്കക്കുന്ന് സമ്മേളനം. നഷ്ടപരിഹാരം...

Read More >>
മാനന്തവാടി- വിമാനത്താവളം റോഡ്: സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ കളക്ടറുടെ നിർദേശം

Jul 20, 2026 04:42 PM

മാനന്തവാടി- വിമാനത്താവളം റോഡ്: സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ കളക്ടറുടെ നിർദേശം

മാനന്തവാടി- മട്ടന്നൂർ വിമാനത്താവളം റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് നിർദേശം. സർവെ, മഹസർ നടപടികൾ...

Read More >>
തിരുവോണം ബംപർ പ്രകാശനം: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ സൃഷ്ടിക്കും

Jul 20, 2026 04:29 PM

തിരുവോണം ബംപർ പ്രകാശനം: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ സൃഷ്ടിക്കും

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി പ്രകാശനം ചെയ്തു. ഒന്നാം സമ്മാനം 30 കോടി. 22 കോടിപതികളെ സൃഷ്ടിക്കും. സെപ്റ്റംബർ 26ന്...

Read More >>
adimage
കണ്ണൂരിൽ ഫ്ലാറ്റിന്റെ 17-ാം നിലയിൽ നിന്ന് വീണ് 17 കാരൻ മരിച്ചു

Jul 20, 2026 03:42 PM

കണ്ണൂരിൽ ഫ്ലാറ്റിന്റെ 17-ാം നിലയിൽ നിന്ന് വീണ് 17 കാരൻ മരിച്ചു

കണ്ണൂർ തെക്കേ ബസാറിലെ ഫ്ലാറ്റിന്റെ 17-ാം നിലയിൽ നിന്ന് വീണ് ഭവൻസ് സ്കൂൾ വിദ്യാർത്ഥി അനീഖ് സംപ്രത്ത് മരിച്ചു. മട്ടന്നൂർ സ്വദേശിയാണ്. പൊലീസ് അന്വേഷണം...

Read More >>
വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ കുമാർ

Jul 20, 2026 03:19 PM

വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ കുമാർ

ശിൽപി ഉണ്ണി കാനായി ഒരുക്കിയ വി.എസ്. അച്യുതാനന്ദന്റെ അർധകായ ശിൽപം കാണാൻ മകൻ അരുൺ കുമാർ പയ്യന്നൂർ കാനായിയിലെത്തി. ജൂലൈ 21ന് ആലപ്പുഴയിലെ വീട്ടിൽ ശിൽപം...

Read More >>
ഹൃദയപൂർവം' പദ്ധതി തടയാനാവില്ല; ഭക്ഷണത്തിൽ രാഷ്ട്രീയം കാണുന്നില്ലെന്ന് ഡിവൈഎഫ്ഐ

Jul 20, 2026 02:53 PM

ഹൃദയപൂർവം' പദ്ധതി തടയാനാവില്ല; ഭക്ഷണത്തിൽ രാഷ്ട്രീയം കാണുന്നില്ലെന്ന് ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം ഭക്ഷണവിതരണം ഒരു മന്ത്രിക്കും തടയാനാവില്ലെന്ന് വി.കെ. സനോജ്. 10 വർഷമായി മുടങ്ങാതെ ഭക്ഷണം നൽകുന്നു. ഭക്ഷണത്തിൽ രാഷ്ട്രീയം...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage
Entertainment News





adimage