ആംബുലൻസ് അപകടത്തിൽപെട്ട് കണ്ണൂർ സ്വദേശിനി മരിച്ചു

 ആംബുലൻസ് അപകടത്തിൽപെട്ട് കണ്ണൂർ സ്വദേശിനി മരിച്ചു
May 20, 2025 09:56 PM | By sukanya

കാസർകോട്: ആംബുലൻസ് അപകടത്തിൽപെട്ട് വീട്ടമ്മ മരിച്ചു. കാസർകോട് ഉപ്പളയിലാണ് ആംബുലൻസും കാറും കൂട്ടിയിടിച്ച് കണ്ണൂർ വാരം ചതുരക്കിണർ സ്വദേശിനിയായ വീട്ടമ്മ ഷാഹിന (48) മരണപ്പെട്ടത്. ഏഴ് പേർക്ക് പരിക്കുണ്ട്. മൂന്ന് വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ഇതിൽ ആംബുലെൻസിൽ യാത്ര ചെയ്തവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. കണ്ണൂരിൽ നിന്ന് ഒമ്പത് വയസ്സുള്ള രോഗിയായ മകൾ റിയ ഫാത്തിമയെയും മറ്റ് ബന്ധുക്കളെയും കൊണ്ട് മംഗളൂരിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഷാഹിനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ ഷാഹിനയുടെ മകൾ റിയ ഫാത്തിമ (9), സഹോദരി ഷാജിന (45), ഷാജിനയുടെ അനന്തരവൻ അസീവ് (22), ആംബുലൻസ് ഡ്രൈവർ പള്ളിപ്രത്തെ  അക്രം എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റൊരു അനന്തരവനായ അനസ് (22) സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണൂർ കക്കാട്  സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.

ambulance accident

Next TV

Related Stories
അന്നം അഭിമാനം പദ്ധതിക്ക് മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്റെ കൈത്താങ്ങ്

May 21, 2025 03:23 PM

അന്നം അഭിമാനം പദ്ധതിക്ക് മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്റെ കൈത്താങ്ങ്

അന്നം അഭിമാനം പദ്ധതിക്ക് മോഹൻലാൽ ഫാൻസ്‌ അസോസിയേഷന്റെ...

Read More >>
ദേശീയ പാതയോരത്ത് ചട്ടിയില്‍ കഞ്ചാവ് ചെടി

May 21, 2025 02:45 PM

ദേശീയ പാതയോരത്ത് ചട്ടിയില്‍ കഞ്ചാവ് ചെടി

ദേശീയ പാതയോരത്ത് ചട്ടിയില്‍ കഞ്ചാവ്...

Read More >>
നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബത്തിനെതിരെ നിർണായകമായ കണ്ടെത്തലുകളെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്

May 21, 2025 02:24 PM

നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബത്തിനെതിരെ നിർണായകമായ കണ്ടെത്തലുകളെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ്

നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബത്തിനെതിരെ നിർണായകമായ കണ്ടെത്തലുകളെന്ന് എൻഫോഴ്സ്മെന്‍റ്...

Read More >>
രാജീവ്‌ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

May 21, 2025 02:12 PM

രാജീവ്‌ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

രാജീവ്‌ ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും...

Read More >>
കണിച്ചാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടന്നു

May 21, 2025 02:04 PM

കണിച്ചാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടന്നു

കണിച്ചാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം...

Read More >>
സ്‌കൂൾ പരിസരത്തെ ലഹരി വിൽപ്പന: വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ എക്സൈസ്

May 21, 2025 01:57 PM

സ്‌കൂൾ പരിസരത്തെ ലഹരി വിൽപ്പന: വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ എക്സൈസ്

സ്‌കൂൾ പരിസരത്തെ ലഹരി വിൽപ്പന: വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ...

Read More >>
Top Stories

News Roundup