കണിച്ചാർ : രാജീവ് ഫൗണ്ടേഷൻകണിച്ചാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 34-ാം രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു. മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും 'ബ്ലീഡ് ഫോർ ദി നേഷൻ' രക്തദാന -സന്നദ്ധ സേന രൂപീകരണവും ചടങ്ങിനോടനുബന്ധിച്ച് നടന്നു. മണ്ഡലം ചെയർപേഴ്സൺ ലാലി ജോസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ്കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷൻ ജില്ലാ കോർഡിനേറ്റർ സി ജെ മാത്യു ദിശ 2025-26 കർമ്മ പദ്ധതി വിശദീകരണം നടത്തി. നിയോജക മണ്ഡലം ട്രഷറർ ഷാജി കുന്നുംപുറത്ത്, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ചാക്കോ തൈക്കുന്നേൽ, മഹിള കോൺഗ്രസ് പേരാവൂർ ബ്ലോക്ക് പ്രസിഡണ്ട് ലിസമ്മ ജോസഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ആദർശ് തോമസ്, വിനോയ് വി ജോർജ്, സുനി ജസ്റ്റിൻ, സിന്ധു ചിറ്റേരി, ജോയ്സി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
Rajeevgandianusmaranam