പേരാവൂർ: രാജീവ് ഫൗണ്ടേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണവും മണ്ഡലം ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും 'ബ്ലീഡ് ഫോർ ദി നേഷൻ' രക്തദാന -സന്നദ്ധ സേന രൂപീകരണവും നടന്നു. പേരാവൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കെ കെ അംബുജാക്ഷന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് രാജീവ് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ജില്ലാ കോർഡിനേറ്റർ സി ജെ മാത്യു ദിശ 2025-26 കർമ്മ പദ്ധതി വിശദീകരണം നടത്തി. പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജൂബിലി ചാക്കോ രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. പൊയിൽ മുഹമ്മദ്, സുരേഷ് ചാലാറത്ത്, ഗിരീഷ് കെ എം, മജീദ് അരിപ്പയിൽ, ഷിബിന മനോജ്, ലാലി ജോസ്, ബിനോയ് വി ജോർജ്, സുഭാഷ് ബാബു സി, ജവഹർ ബാൽമഞ്ച് ജില്ലാ പ്രസിഡണ്ട് മാർട്ടിൻ മാത്യു, സാജിർ കെ കെ, ദേവസ്യ കരിയാട്ടിയിൽ, വർഗീസ് സി വി, സജീവൻ കെ കെ തുടങ്ങിയവർ പ്രസംഗിച്ചു.
Rajiv Gandhi Martyrs' Day Celebration