ഇരിട്ടി: സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേന ജൂവലറിയിൽ എത്തി പട്ടാപകൽ സ്വർണ്ണ മാല തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസിലെ മുഖ്യ പ്രതിയെ ഇരിട്ടി പോലീസ് തമിഴ്‌നാട്ടിലെ കൃഷ്ണ ഗിരിയിൽ നിന്നും അറസ്റ്റുചെയ്തു. തമിഴ്‌നാട് കൃഷ്ണഗിരിസ്വദേശി മുഹമ്മദ് ഹുസൈൻ (26) ആണ് അറസ്റ്റിലായത്. ഇരിട്ടി ടൗണിലെ വിവാ ഗോൾഡിൽ നിന്നാണ് മോഷണം നടത്തിയത്. സ്വർണ്ണം വാങ്ങാൻ എന്ന വ്യാജേന രണ്ട് പേർ ജുവലറിയിൽ എത്തി സെയിൽസ്മാനിൽ നിന്നും സ്വർണ്ണമാലയും തട്ടിപ്പറിച്ചെടുത്ത് ഓടുകയായിരുന്നു. 2023 നവംബർ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. വിവിധ ഭാഷകൾ സംസാരിക്കാൻ അറിയുന്ന ബംഗാൾ, ഭോപ്പാൽ എന്നിവിടങ്ങളിലും വിവിധ സംസ്ഥനങ്ങളിലും കച്ചവടം നടത്തി വരികയായിരുന്നു. ഇരിട്ടി സിഐ എ. കുട്ടികൃഷ്ണന്റെ നിർദ്ദേശത്തെ തുടർന്ന് എസ്‌ഐ കെ. ഷറഫുദ്ദീൻ, സിവിൽ പോലീസ് ഓഫീസർമാരായപ്രവീൺ, സി.വി. രജീഷ്, സി. ബിജു, ഇരിട്ടി ഡി വൈ എസ് പിയുടെ പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ എ.എം. ഷിജോയ്, കെ.ജെ. ജയദേവൻ എന്നിവർ ചേർന്നാണ് തമിഴ്‌നാട്ടിൽ നിന്നും പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു.
The accused in custody.