എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിത: ചരിത്രം കുറിച്ച് ഖത്തർ പ്രവാസിയായ കണ്ണൂർ സ്വദേശിനി സഫ്രീന ലത്തീഫ്

എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിത: ചരിത്രം കുറിച്ച് ഖത്തർ പ്രവാസിയായ കണ്ണൂർ സ്വദേശിനി സഫ്രീന ലത്തീഫ്
May 21, 2025 11:53 AM | By sukanya

ദോഹ:എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളി വനിതയെന്ന ചരിത്രം സൃഷ്ടിച്ച് ഖത്തർ പ്രവാസിയായ കണ്ണൂർ സ്വദേശിനി സഫ്രീന ലത്തീഫ്. 8,848 മീറ്റർ ഉയരമുള്ള കൊടുമുടി 20 മണിക്കൂറിലധികം കുത്തനെ കയറിയാണ് കീഴടക്കിയത്. ഒരു മാസത്തോളം നീണ്ട കഠിനമായ ദൗത്യത്തിനൊടുവിൽ മേയ്​ 18 ഞായറാഴ്​ച രാവിലെ നേപ്പാൾ സമയം 10.25ഓടെയാണ്​ എവറസ്​റ്റ്​ കൊടുമുടി തൊട്ടുകൊണ്ട്​ സഫ്രീന ചരിത്രം കുറിച്ചത്​. ഈ നേട്ടത്തോടെ, എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ഖത്തറിൽ നിന്നുള്ള ആദ്യ ഇന്ത്യൻ പ്രവാസി വനിതയും കേരളത്തിൽ നിന്നുള്ള ആദ്യ വനിതയുമായി അവർ മാറി.

ഹമദ്​ മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ സർജനായ ഭർത്താവ് ഡോ. ഷമീലിനൊപ്പം സഫ്രീനയും വർഷങ്ങളായി പർവതാരോഹണം ഹോബിയാക്കിയവരാണ്​. ഇരുവരും 2021ൽ ടാൻസാനിയയിലെ കിലിമഞ്ജാരോ (5,895 മീ.), 2022ൽ അർജന്റീനയിലെ അക്കോൻകാഗ്വാ (6,961 മീ.) 2024ൽ റഷ്യയിലെ എൽബ്രസ് (5,642 മീ.) എന്നീ കൊടുമുടികൾ വിജയകരമായി കീഴടക്കിയിട്ടുണ്ട്.

2023ൽ കസാക്കിസ്ഥാനിലെ ഉയരം കൂടിയ ഹിമഗിരികളിൽ ഐസ് പരിശീലനവും പൂര്‍ത്തിയാക്കി. പരിക്കിനെ തുടർന്ന്​ ഡോ. ഷമീലിന് എവറസ്​റ്റ്​ സ്വപ്​നത്തിൽ നിന്ന് പിന്മാറേണ്ടി വന്നപ്പോഴും സ്വപ്​നം വിടാതെ പിന്തുടർന്ന സഫ്രീന കഠിന പരിശീലനവും തയ്യാറെടുപ്പും പൂർത്തിയാക്കി​ ഈ ഏപ്രിൽ 12നാണ്​ ​ദോഹയിൽ നിന്നും നേപ്പാളിലേക്ക്​ യാത്രയായത്.​

എലീറ്റ്‌ എക്സ്‌പെഡ് എന്ന പർവതാരോഹണ കമ്പനിക്കൊപ്പമാണ് സഫ്രീന എവറസ്റ്റ് കൊടുമുടിയിലേക്ക് പുറപ്പെട്ടത്. ദൗത്യം വിജയകരമായി പൂർത്തിയാക്കി ക്യാമ്പ് 2-ൽ സുരക്ഷിതമായി ഇറങ്ങിയതിനു ശേഷം, തനിക്ക് പൂർണ പിന്തുണ നൽകിയ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഫ്രീന നന്ദി പറഞ്ഞു. ഒപ്പം ഏവറസ്റ്റിന് മുകളിലെത്താൻ സഹായിച്ച എലൈറ്റ് എക്സ്പെഡിനും നന്ദി പറഞ്ഞു.

ഖത്തറിലെ സ്ത്രീകളും പെൺകുട്ടികളു മടക്കമുള്ള സാഹസികർക്ക് പ്രചോദനമാവുകയാണ് ഈ പ്രവാസി വനിത. വേണ്ടത്ര ദൃഢനിശ്ചയമുണ്ടെങ്കിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി പോലും കീഴടക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് സഫ്രീനയുടെ നേട്ടം. വേങ്ങാട്​ കെപി സുബൈദയുടെയും തലശ്ശേരി പുന്നോൽ സ്വദേശി പിഎം അബ്​ദുൽ ലത്തീഫിന്റെയും മകളാണ്​ സഫ്രീന. മിൻഹ മകളാണ്​.



Kannur

Next TV

Related Stories
സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

May 21, 2025 07:26 PM

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന്...

Read More >>
ഇരിട്ടിയിലെ ജുവലറിയിൽ നിന്നും പട്ടാപകൽ സ്വർണ്ണമാല തട്ടിയെടുത്തോടിയ പ്രതി പിടിയിൽ

May 21, 2025 06:27 PM

ഇരിട്ടിയിലെ ജുവലറിയിൽ നിന്നും പട്ടാപകൽ സ്വർണ്ണമാല തട്ടിയെടുത്തോടിയ പ്രതി പിടിയിൽ

ഇരിട്ടിയിലെ ജുവലറിയിൽ നിന്നും പട്ടാപകൽ സ്വർണ്ണമാല തട്ടിയെടുത്തോടിയ പ്രതി...

Read More >>
രാജീവ് ഫൗണ്ടേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റി രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി

May 21, 2025 06:12 PM

രാജീവ് ഫൗണ്ടേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റി രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി

രാജീവ് ഫൗണ്ടേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റി രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം...

Read More >>
'ഗുഡ് മോർണിംഗ് കളക്ടർ' പരിപാടിയിൽ സംവദിച്ച് ഡോ മൂപ്പൻസ് കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾ

May 21, 2025 04:51 PM

'ഗുഡ് മോർണിംഗ് കളക്ടർ' പരിപാടിയിൽ സംവദിച്ച് ഡോ മൂപ്പൻസ് കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾ

'ഗുഡ് മോർണിംഗ് കളക്ടർ' പരിപാടിയിൽ സംവദിച്ച് ഡോ മൂപ്പൻസ് കോളേജിലെ മെഡിക്കൽ...

Read More >>
അഡ്വ സണ്ണി ജോസഫ് എംഎൽഎയ്ക്ക് ഇരിട്ടിയിൽ സ്വീകരണം നൽകും

May 21, 2025 03:58 PM

അഡ്വ സണ്ണി ജോസഫ് എംഎൽഎയ്ക്ക് ഇരിട്ടിയിൽ സ്വീകരണം നൽകും

അഡ്വ സണ്ണി ജോസഫ് എംഎൽഎയ്ക്ക് ഇരിട്ടിയിൽ സ്വീകരണം...

Read More >>
ശ്രീനിവാസൻ കൊലക്കേസ്; മൂന്ന് പി എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം നൽകി സുപ്രീംകോടതി

May 21, 2025 03:39 PM

ശ്രീനിവാസൻ കൊലക്കേസ്; മൂന്ന് പി എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം നൽകി സുപ്രീംകോടതി

ശ്രീനിവാസൻ കൊലക്കേസ്; മൂന്ന് പി എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം നൽകി...

Read More >>
Top Stories










News Roundup