കണ്ണൂർ : ഐ എച്ച് ആര്‍ ഡി യുടെ കീഴിലുള്ള ചീമേനി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഇംഗ്ലീഷ്, ഹിന്ദി , കോമേഴ്സ്, മാത്തമാറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ വിഷയങ്ങളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. അതാത് വിഷയങ്ങളില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികക്ക് ഫസ്റ്റ് ക്ലാസ് ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് / ബിസിഎ/ പിജിഡിസിഎ എന്നിവയാണ് യോഗ്യത. അഭിമുഖം മെയ് 24,26,27 തീയ്യതികളില്‍ കോളേജില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍: 8547005052, 9447596129.
appoinment