സംസ്ഥാനത്ത് സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍ പ്രാബല്യത്തിൽ വരും

സംസ്ഥാനത്ത് സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍ പ്രാബല്യത്തിൽ വരും
Jun 16, 2025 11:01 AM | By sukanya

സംസ്ഥാനത്ത് സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍ പ്രാബല്യത്തിൽ വരും. എട്ട് മുതല്‍ പത്താം ക്ലാസുകളിലാണ് പഠന സമയം ഇതോടെ അര മണിക്കൂര്‍ വർദ്ധിക്കുന്നത്. രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് വര്‍ധിക്കുന്നത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഈ സമയമാറ്റം ഉണ്ടാകും.

ഈ തീരുമാനത്തെ ഇസ്ലാമിക സംഘടനയായ സമസ്ത എതിർത്തിരുന്നു. പുതിയ തീരുമാനം മത പഠനത്തെ ബാധിക്കും എന്നാണ് സമസ്ത ഉന്നയിക്കുന്നത്. 12 ലക്ഷം വിദ്യാർത്ഥികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കണമെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഈ തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ നിലപാട്. ഇനി സമയ മാറ്റം പുനപരിശോധിക്കണമെങ്കിൽ കോടതിയുടെ അനുമതി വേണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ സമയ മാറ്റം വരുന്നത്. വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം ഹൈസ്കൂളിൽ 1100 മണിക്കൂർ പഠന സമയം വേണം. ഇതിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതിയാണ് സമയമാറ്റം നിർദേശിച്ചത്.

Change in school timings from today

Next TV

Related Stories
സി.എഫ്. ദിലീപ് കുമാർ പിആർഡി കണ്ണൂർ മേഖല ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റു

Aug 22, 2025 02:44 PM

സി.എഫ്. ദിലീപ് കുമാർ പിആർഡി കണ്ണൂർ മേഖല ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റു

സി.എഫ്. ദിലീപ് കുമാർ പിആർഡി കണ്ണൂർ മേഖല ഡെപ്യൂട്ടി ഡയറക്ടറായി...

Read More >>
കരീക്കുന്നിൽ പ്ലാസ്റ്റിക് ബദൽ ഉൽപന്ന നിർമാണ യൂനിറ്റ് യാഥാർഥ്യമാകുന്നു

Aug 22, 2025 02:37 PM

കരീക്കുന്നിൽ പ്ലാസ്റ്റിക് ബദൽ ഉൽപന്ന നിർമാണ യൂനിറ്റ് യാഥാർഥ്യമാകുന്നു

കരീക്കുന്നിൽ പ്ലാസ്റ്റിക് ബദൽ ഉൽപന്ന നിർമാണ യൂനിറ്റ്...

Read More >>
സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

Aug 22, 2025 02:12 PM

സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി മന്ത്രി രാമചന്ദ്രന്‍...

Read More >>
രാവിലെ വെള്ളം കോരിയ കിണർ, 10 മണിക്ക് കാണാനില്ല; മലപ്പുറത്ത് വീട്ടുമുറ്റത്തെ കിണര്‍ അപ്രത്യക്ഷമായി, നാട്ടുകാർ ആശങ്കയിൽ

Aug 22, 2025 02:08 PM

രാവിലെ വെള്ളം കോരിയ കിണർ, 10 മണിക്ക് കാണാനില്ല; മലപ്പുറത്ത് വീട്ടുമുറ്റത്തെ കിണര്‍ അപ്രത്യക്ഷമായി, നാട്ടുകാർ ആശങ്കയിൽ

രാവിലെ വെള്ളം കോരിയ കിണർ, 10 മണിക്ക് കാണാനില്ല; മലപ്പുറത്ത് വീട്ടുമുറ്റത്തെ കിണര്‍ അപ്രത്യക്ഷമായി, നാട്ടുകാർ...

Read More >>
കണ്ണൂർ - തോട്ടട - തലശേരി റൂട്ടിൽ വീണ്ടും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

Aug 22, 2025 02:01 PM

കണ്ണൂർ - തോട്ടട - തലശേരി റൂട്ടിൽ വീണ്ടും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

കണ്ണൂർ - തോട്ടട - തലശേരി റൂട്ടിൽ വീണ്ടും സ്വകാര്യ ബസുകളുടെ മിന്നൽ...

Read More >>
ശ്രീകണ്ഠപുരം  ചെമ്പേരി റോഡിൽ പാഴ്സൽ ലോറി മറിഞ്ഞ് അപകടം

Aug 22, 2025 01:54 PM

ശ്രീകണ്ഠപുരം ചെമ്പേരി റോഡിൽ പാഴ്സൽ ലോറി മറിഞ്ഞ് അപകടം

ശ്രീകണ്ഠപുരം ചെമ്പേരി റോഡിൽ പാഴ്സൽ ലോറി മറിഞ്ഞ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall