കണ്ണൂർ : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി സി.എഫ്. ദിലീപ് കുമാർ ചുമതലയേറ്റു. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളുടെ ചുമതലയാണുള്ളത്. പിആർഡി ഡയറക്ടറേറ്റ് പബ്ലിക്കേഷൻസ് വിഭാഗത്തിൽ ഇൻഫർമേഷൻ ഓഫീസർ (ഹയർ ഗ്രേഡ്) തസ്തികയിൽ സർക്കുലേഷൻ, ഡിസ്ട്രിബ്യൂഷൻ ഓഫീസറായി പ്രവർത്തിച്ചു വരികയായിരുന്നു.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ കൾച്ചറൽ ഡവലപ്മെന്റ് ഓഫീസർ, ലോട്ടറി ഡയറക്ടറേറ്റിൽ പിആർഒ, കൊല്ലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, വനം വകുപ്പ് ആസ്ഥാനത്ത് പിആർഒ, തൊഴിൽ വകുപ്പ് കമ്മീഷണറേറ്റിൽ പിആർഒ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പിആർഡി പബ്ലിക്കേഷൻസ് വിഭാഗം, ഡയറക്ടറേറ്റ് പ്രസ് റിലീസ് എന്നിവിടങ്ങളിൽ അസി. എഡിറ്ററായും പ്രസ് റിലീസ് അസി.ഇൻഫർമേഷൻ ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയാണ്.
Prddeputydirector