രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം; സിപിഎം നേതാക്കൾക്ക് എതിരായ കേസെല്ലാം തേഞ്ഞുമാഞ്ഞു പോയത് : മന്ത്രി വാസവൻ

രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം; സിപിഎം നേതാക്കൾക്ക് എതിരായ കേസെല്ലാം തേഞ്ഞുമാഞ്ഞു പോയത് : മന്ത്രി വാസവൻ
Aug 22, 2025 03:21 PM | By Remya Raveendran

തിരുവനന്തപുരം : ധാർമികത ഉയർത്തിപ്പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മന്ത്രി വി എൻ വാസവൻ. പൊതുപ്രവർത്തകർ മാതൃക കാട്ടേണ്ടവരാണമെന്നും കോൺഗ്രസ് ഇക്കാര്യത്തിൽ തീരുമാനം പറയണമെന്നും വാസവൻ ആവശ്യപ്പെട്ടു. സിപിഎം നേതാക്കൾക്ക് എതിരായ കേസ് ഒക്കെ തേഞ്ഞുമാഞ്ഞു പോയതാണെന്നും മന്ത്രിക്ക് എതിരായ ആരോപണം ഉന്നയിച്ചവരെ പോലും കാണാതായെന്നുമാണ് വാസവന്റെ വിശദീകരണം. മന്ത്രിക്ക് എതിരായ ആരോപണം ഉന്നയിച്ചവരെ പോലും കാണാതായെന്നും ഓരോ സംഭവവും അതിന്റെ മെറിറ്റിൽ പരിശോധിക്കണമെന്നും വാസവൻ ചൂണ്ടിക്കാട്ടുന്നു.

രാജി കേരളത്തിന്റെ പൊതുവികാരം

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം കേരളത്തിന്റെ പൊതുവികാരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു. കേരളത്തിൽ ഒരു എംഎൽഎക്കെതിരെ ഇത്ര വ്യക്തതയുള്ള തെളിവുകളോടെ ആരോപണങ്ങളുടെ പെരുമഴ പ്രവാഹം ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാ കോണിൽ നിന്നും രാഹുൽ എംഎൽഎ സ്ഥാനം രാജിവക്കണം എന്ന ആവശ്യം ഉയരുകയാണ്. ഇത് കേരളത്തിൻ്റെ പൊതുവികാരമാണെന്നും അദ്ദേഹം പറഞ്ഞു. മുകേഷിനെതിരെ വന്നത് ആരോപണങ്ങൾ മാത്രമാണ്. അതിൽ തെളിവുണ്ടായിരുന്നില്ല. രാഹുലിനെതിരെ പരാതി ഉണ്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല. പക്ഷേ എതിരെയുള്ള തെളിവുകൾ കേരളത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിൻ്റെ പുതിയ നേതൃത്വം ഈ രീതിയിലാണെങ്കിൽ അത് ഗൗരവമുള്ള കാര്യമാണ്. മൂല്യമില്ലാതെ എന്തും ചെയ്യാവുന്ന ജീർണത ഇവരെ ബാധിച്ചിരിക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

Vasavanminister

Next TV

Related Stories
ഇ. അഹമദ് മെമ്മോറിയൽ രാഷ്ട്ര നന്മ പുരസ്കാര സമർപ്പണം ഓഗസ്റ്റ് 25ന്

Aug 22, 2025 07:06 PM

ഇ. അഹമദ് മെമ്മോറിയൽ രാഷ്ട്ര നന്മ പുരസ്കാര സമർപ്പണം ഓഗസ്റ്റ് 25ന്

ഇ. അഹമദ് മെമ്മോറിയൽ രാഷ്ട്ര നന്മ പുരസ്കാര സമർപ്പണം ഓഗസ്റ്റ് 25ന്...

Read More >>
അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്,  രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല

Aug 22, 2025 05:21 PM

അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്, രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല

അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്, രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക്...

Read More >>
സി.എഫ്. ദിലീപ് കുമാർ പിആർഡി കണ്ണൂർ മേഖല ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റു

Aug 22, 2025 02:44 PM

സി.എഫ്. ദിലീപ് കുമാർ പിആർഡി കണ്ണൂർ മേഖല ഡെപ്യൂട്ടി ഡയറക്ടറായി ചുമതലയേറ്റു

സി.എഫ്. ദിലീപ് കുമാർ പിആർഡി കണ്ണൂർ മേഖല ഡെപ്യൂട്ടി ഡയറക്ടറായി...

Read More >>
കരീക്കുന്നിൽ പ്ലാസ്റ്റിക് ബദൽ ഉൽപന്ന നിർമാണ യൂനിറ്റ് യാഥാർഥ്യമാകുന്നു

Aug 22, 2025 02:37 PM

കരീക്കുന്നിൽ പ്ലാസ്റ്റിക് ബദൽ ഉൽപന്ന നിർമാണ യൂനിറ്റ് യാഥാർഥ്യമാകുന്നു

കരീക്കുന്നിൽ പ്ലാസ്റ്റിക് ബദൽ ഉൽപന്ന നിർമാണ യൂനിറ്റ്...

Read More >>
സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

Aug 22, 2025 02:12 PM

സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി മന്ത്രി രാമചന്ദ്രന്‍...

Read More >>
രാവിലെ വെള്ളം കോരിയ കിണർ, 10 മണിക്ക് കാണാനില്ല; മലപ്പുറത്ത് വീട്ടുമുറ്റത്തെ കിണര്‍ അപ്രത്യക്ഷമായി, നാട്ടുകാർ ആശങ്കയിൽ

Aug 22, 2025 02:08 PM

രാവിലെ വെള്ളം കോരിയ കിണർ, 10 മണിക്ക് കാണാനില്ല; മലപ്പുറത്ത് വീട്ടുമുറ്റത്തെ കിണര്‍ അപ്രത്യക്ഷമായി, നാട്ടുകാർ ആശങ്കയിൽ

രാവിലെ വെള്ളം കോരിയ കിണർ, 10 മണിക്ക് കാണാനില്ല; മലപ്പുറത്ത് വീട്ടുമുറ്റത്തെ കിണര്‍ അപ്രത്യക്ഷമായി, നാട്ടുകാർ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall