അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു; കേരളത്തിൽ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ട്, ജാഗ്രത നിർദ്ദേശം

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു; കേരളത്തിൽ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ട്, ജാഗ്രത നിർദ്ദേശം
Jun 16, 2025 02:19 PM | By Remya Raveendran

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയെ തുടർന്ന് അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതോടെ വിവിധ നദികളിൽ പ്രളയ മുന്നറിയിപ്പ്. സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. കാസർകോട്, ഉപ്പള (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ) എന്നിവിടങ്ങളിലെ നദികളിലും തോണ്ടറ സ്റ്റേഷൻ പരിധിയിലെ മണിമലയാറിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിരാവരണ വകുപ്പ് മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരംത്ത് വാമനപുരം (മൈലംമൂട് സ്റ്റേഷൻ), കരമന (വെള്ളൈക്കടവ് സ്റ്റേഷൻ) നദികളിലും, കൊല്ലത്തെ കൊല്ലം പള്ളിക്കൽ നദിയിലും (ആനയടി സ്റ്റേഷൻ), പത്തനംതിട്ടയി. പമ്പ (ആറന്മുള സ്റ്റേഷൻ), അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ), പമ്പ (മടമൺ സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ) എന്നീ നദികളിലും, ഇടുക്കി മണക്കാട് സ്റ്റേഷൻ പരിധിയിലെ തൊടുപുഴയാറിലും യെല്ലോ അലർട്ടാണ്.

യെല്ലോ അലർട്ടുള്ള പ്രദേശങ്ങൾ

എറണാകുളം: മൂവാറ്റുപുഴ (കക്കടാശ്ശേരി & തൊടുപുഴ സ്റ്റേഷൻ), തൃശൂർ : കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ) കോഴിക്കോട് : കോരപ്പുഴ (കുന്നമംഗലം & കൊള്ളിക്കൽ സ്റ്റേഷൻ), കണ്ണൂർ : പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കവ്വായി (വെല്ലൂർ റിവർ സ്റ്റേഷൻ),കാസർകോഡ് : കാര്യങ്കോട് (ഭീമനടി സ്റ്റേഷൻ). യാതൊരു കാരണവശാലും അലർട്ട പ്രഖ്യാപിച്ച നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും

സ്ഥാന ദുരന്ത നിരാവരണ വകുപ്പ് അറിയിച്ചു.



Heavyrainalert

Next TV

Related Stories
ഓണ സമ്മാനമായി 2 മാസത്തെ ക്ഷേമ പെൻഷൻ; വിതരണം നാളെ മുതൽ

Aug 22, 2025 12:44 PM

ഓണ സമ്മാനമായി 2 മാസത്തെ ക്ഷേമ പെൻഷൻ; വിതരണം നാളെ മുതൽ

ഓണ സമ്മാനമായി 2 മാസത്തെ ക്ഷേമ പെൻഷൻ; വിതരണം നാളെ...

Read More >>
ട്രെയിനിൽ ലഗേജ് നിയന്ത്രണം നടപ്പാക്കും ; അധികമായാൽ പിഴ

Aug 22, 2025 12:30 PM

ട്രെയിനിൽ ലഗേജ് നിയന്ത്രണം നടപ്പാക്കും ; അധികമായാൽ പിഴ

ട്രെയിനിൽ ലഗേജ് നിയന്ത്രണം നടപ്പാക്കും ; അധികമായാൽ...

Read More >>
തെരുവുനായ പ്രശ്നം: നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി

Aug 22, 2025 11:21 AM

തെരുവുനായ പ്രശ്നം: നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി

തെരുവുനായ പ്രശ്നം: നിര്‍ണായക ഉത്തരവുമായി സുപ്രീം...

Read More >>
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം

Aug 22, 2025 11:18 AM

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം...

Read More >>
ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് പിടിയിൽ

Aug 22, 2025 10:50 AM

ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ് പിടിയിൽ

ഒരു കിലോയിലേറെ കഞ്ചാവുമായി യുവാവ്...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കില്ല: ആവശ്യം തള്ളി കോണ്‍ഗ്രസ്

Aug 22, 2025 10:11 AM

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കില്ല: ആവശ്യം തള്ളി കോണ്‍ഗ്രസ്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കില്ല: ആവശ്യം തള്ളി...

Read More >>
News Roundup






GCC News






Entertainment News





//Truevisionall