തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾക്ക് ആഘോഷ ദിവസങ്ങളിൽ യൂണിഫോം ധരിക്കേണ്ടതില്ല. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
ഓണം, ക്രിസ്തുമസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് യൂണിഫോമിൽ ഇളവ് നൽകണമെന്ന് നിരവധി വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്നും മന്ത്രി വി.ശിവൻകുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Sivankutty