കേളകം :SSLC വിജയികളെ ആദരിച്ചു കൊണ്ട് അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പ്രശസ്ത തിരക്കഥാകൃത്തും ഗാനരചയിതാവുമായ കെ.ജി എഫ് സിനിമാ റൈറ്റർ സുധാംശു വിജയോത്സവം ഉദ്ഘാടനം ചെയ്തു.. സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി ജോൺസൺ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഫുൾ എ പ്ലസ് വിദ്യാർത്ഥികളെ സുധാംശു മെമന്റോ നൽകി ആദരിച്ചു. 9,8 എ പ്ലസ് ജേതാക്കളെ കേളകം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാർ സജീവൻ പാലുമി ആദരിച്ചു. 100% വിജയികളെ വാർഡ് മെമ്പർ ബിനു മാനുവൽ ,പി.ടി.എ പ്രസിഡന്റ് ജെയിംസ് അഗസ്റ്റിൻ, എം.പി ടി എ പ്രസിഡന്റ് മിനി തോമസ് എന്നിവർ ആദരിച്ചു. വായനാ വാരാചരണ മത്സര വിജയികൾക്ക് സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കര ത്താഴത്ത് സമ്മാനദാനം നടത്തി. ഗൈഡ്സ് രാജ്യപുരസ്കാർ ജേതാക്കൾക്കും അബാക്കസ് ജില്ലാ വിജയികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ ,ജോഷി ജോസഫ് , റിജോയ് എം എം , റോസ് ജോമോൻ , മുഹമ്മദ് ഫവാസ് , ജസീന്ത കെ.വി , അലോണ സജി, മിത്ര ലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
വിശിഷ്ടാതിഥി സുധാംശു തന്റെ എഴുത്തനുഭവങ്ങൾ വിവരിച്ചു കൊണ്ട് വിദ്യാർത്ഥികളുമായി സംവദിച്ചു.
kelakam