ആറളം : ആറളം ഗ്രാമപഞ്ചായത്ത് 2024-25 വർഷം പത്താംക്ലാസ് പ്ലസ്ടു ഫുൾ എ. പ്ലസ് നേടിയ വിദ്യാർത്ഥികളെയും സൂളുകളെയും അനുമോദിച്ചു. 100 ശതമാനം വിജയം നേടിയ വിദ്യാർത്ഥികൾക്കും സ്ക്കുളുകൾക്കും മൊമെന്റോ നൽകിയാണ് ഗ്രാമ പഞ്ചായത്തിന്റ ആദരവ് നൽകിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്യ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസി മോൾ കെ.ജെ അദ്ധ്യക്ഷയായി ആരോഗ്യ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ ഇ.സി രാജു സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജോസ് അന്ത്യാംകുളം . വത്സ ജോസ് , മെമ്പർമാരായ ഷൈൻ ബാബു, ജോർജ് ആലാംപള്ളി, യു കെ സുധാകരൻ, ബിജു, നാസർ തുടങ്ങിയവർ സംസാരിച്ചു.

Aaralampanchayath