തമിഴ്നാട്ടിലെ സ്കൂളുകളിൽ പുതിയ ക്രമീകരണം. പുതിയ ഇരിപ്പിട ക്രമീകരണത്തോടെ തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്സ് ഉണ്ടാവില്ല. സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ ഇത് സംബന്ധിച്ച് ഉത്തരവിറക്കി.
പുതിയ പരിഷ്കാരത്തിന് പ്രചോദനമായത് ‘സ്താനാര്‍ത്തി ശ്രീക്കുട്ടന്’ എന്ന മലയാള സിനിമയിലെ സ്കൂൾ രംഗങ്ങളാണ് എന്നാണ് സൂചന. തമിഴ്നാട്ടിലും ഇത് ചർച്ചയായിരുന്നു. പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങൾ മാറ്റിയാണ് പുതിയ പരിഷ്കാരം. ഇനി അർദ്ധവൃത്താകൃതിയിലായിരിക്കും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക.

വിനീഷ് വിശ്വനാഥിന്റെ ആദ്യ സംവിധാന സംരംഭമാണ് സ്ഥാനാർത്ഥി ശ്രീക്കുട്ടൻ എന്ന ചിത്രം. തിരുവനന്തപുരത്തെ ഒരു അപ്പർ പ്രൈമറി സ്കൂളിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കഥ പറയുന്നതാണ് സിനിമ.ഈ സിനിമ ഒരു ക്ലാസ് പരമ്പരാഗത വരി അടിസ്ഥാനമാക്കിയുള്ള ഇരിപ്പിട ക്രമീകരണം എങ്ങനെ ഒഴിവാക്കുന്നു എന്ന് കാണിക്കുന്നു. കൂടാതെ മധ്യഭാഗത്ത് അധ്യാപകനുള്ള സെമി-വൃത്താകൃതിയിലുള്ള ക്രമീകരണം എങ്ങനെ സ്വീകരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാസം ഒടിടി പ്ലാറ്റ്ഫോമിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് ശേഷം കേരളത്തിലെ നിരവധി സ്കൂളുകൾ ഈ രീതി സ്വീകരിച്ചു. കുറഞ്ഞത് ആറ് സ്കൂളുകളെങ്കിലും ഇത് അവതരിപ്പിച്ചിട്ടുണ്ട്. അവർ ഞങ്ങളുടെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ടാഗ് ചെയ്തപ്പോൾ ഞങ്ങൾ വിവരം അറിഞ്ഞുവെന്നും സംവിധായകൻ വിനീഷ് പറഞ്ഞു.
Nobackbenchers