കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത തളിപ്പറമ്പ കില ക്യാമ്പസില്‍ പുതുതലമുറ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളായ എം.എ സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പ് ആന്‍ഡ് ഡെവലപ്മെന്റ്, എം.എ പബ്ലിക് പോളിസി ആന്റ് ഡെവലപ്മെന്റ്, എം.എ ഡീസെന്‍ട്രലൈസേഷന്‍ ആന്റ് ലോക്കല്‍ ഗവര്‍ണന്‍സ് (റഗുലര്‍) കോഴ്സുകളില്‍ അഡ്മിഷന്‍ തുടരുന്നു. ബിരുദത്തില്‍ 45 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധിയില്ല. സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. സംവരണ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഇ ഗ്രാന്റ്സ് ലഭിക്കും. മുന്‍ഗണനാടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. ഇതുവരെ അപേക്ഷിക്കാത്തവര്‍ ബന്ധപ്പെട്ട രേഖകളുമായി ജൂലൈ 16 മുതല്‍ ജൂലൈ 18 വരെ തല്‍സമയ പ്രവേശനത്തിന് നേരിട്ട് കോളേജില്‍ എത്തണം. ഫോണ്‍: 04602200904, 9895094110, 9061831907.

admission