കേളകം സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു

കേളകം സെൻ്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ  ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു
Jul 12, 2025 10:38 AM | By sukanya

കേളകം :കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം, സ്കൗട്ട്സ്& ഗൈഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സംഗമം സംഘടിപ്പിച്ചു. കേളകം ബസ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ കേളകം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സുനിതാ രാജുവാത്യാട്ടിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി .വി ഗീത പരിപാടി ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫീസർ ശ്രീ. പി എസ് ശിവദാസൻ ലഹരി വിരുദ്ധ സന്ദേശം നൽകി. എം പി ടി എ പ്രസിഡണ്ട് ശ്രീമതി. അമ്പിളി സജി, പ്രിൻസിപ്പാൾ  എൻ ഐ ഗീവർഗീസ്, സ്കൗട്ട് മാസ്റ്റർ കെ വി ബിജു തുടങ്ങിയവർ സംസാരിച്ചു .

ലഹരി വിരുദ്ധ സംഗമത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി, വിദ്യാർഥികളുടെ നൃത്തശില്പം ലഘുനാടകം എന്നിവയും നടത്തി. എൻ എസ് എസിൻ്റെയും സ്കൗട്ട്സ്&ഗൈഡ്സിൻ്റെയും എൺപതോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ  ബോബി പീറ്റർ, ഗൈഡ് ക്യാപ്റ്റർ സ്മിത കേളോത്ത്, അധ്യാപകരായ ശ്രീമതി ബിന്ദു ജോൺ,രാധിക എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

kelakam

Next TV

Related Stories
ഇരിപ്പിടിങ്ങൾ അർദ്ധവൃത്താകൃതിയിലാക്കും, തമിഴ്നാട്ടിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഇല്ല

Jul 12, 2025 04:56 PM

ഇരിപ്പിടിങ്ങൾ അർദ്ധവൃത്താകൃതിയിലാക്കും, തമിഴ്നാട്ടിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ് ഇല്ല

ഇരിപ്പിടിങ്ങൾ അർദ്ധവൃത്താകൃതിയിലാക്കും, തമിഴ്നാട്ടിൽ ഇനി ബാക്ക് ബെഞ്ചേഴ്‌സ്...

Read More >>
നീന്തൽ പരിശീലന കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

Jul 12, 2025 04:04 PM

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

നീന്തൽ പരിശീലന കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ...

Read More >>
പേരാവൂർ നിയോജക മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Jul 12, 2025 03:49 PM

പേരാവൂർ നിയോജക മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

പേരാവൂർ നിയോജക മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Jul 12, 2025 03:37 PM

വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ...

Read More >>
ഉന്നത വിജയം നേടിയ സ്കൂളുകളേയും വിദ്യാർഥികളേയും അനുമോദിച്ചു

Jul 12, 2025 03:14 PM

ഉന്നത വിജയം നേടിയ സ്കൂളുകളേയും വിദ്യാർഥികളേയും അനുമോദിച്ചു

ഉന്നത വിജയം നേടിയ സ്കൂളുകളേയും വിദ്യാർഥികളേയും...

Read More >>
സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു, അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Jul 12, 2025 02:58 PM

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു, അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു, അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക്...

Read More >>
Top Stories

News Roundup

//Truevisionall