ഇരിട്ടി: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ(KCEU) ഇരിട്ടി ഏരിയ സമ്മേളനം സിഐടിയു കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് സ: എൻ വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.പി പ്രജിത്ത് സ്വാഗതം പറഞ്ഞു ചടങ്ങിൽ കെ എസ് സുഭാഷ് രാജൻ അധ്യക്ഷത വഹിച്ചു. യൂണിയൻ അംഗങ്ങളുടെ മക്കളിൽ കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സിപിഐഎം ഇരിട്ടി ഏരിയ സെക്രട്ടറി സ: കെവി സക്കീർ ഹുസൈൻ അനുമോദിച്ചു.
ഏരിയ സെക്രട്ടറി പി പ്രജിത്ത് പ്രവർത്തന റിപ്പോർട്ടും, കെസിഇ യു സംസ്ഥാന സെക്രട്ടറി സ: എം എം മനോഹരൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കെ സി ഇ യു സംസ്ഥാന കമ്മിറ്റി അംഗം സ: അനൂപ് ചന്ദ്രൻ, സി ഐ ടി യു ഇരിട്ടി ഏരിയ സെക്രട്ടറി സ: ഇ എസ് സത്യൻ, ജില്ലാ വൈസ് പ്രസിഡന്റ് പി ബാബു, വി ബാബു എന്നിവർ സംസാരിച്ചു.
Iritty