തിരുനെല്ലിയിൽ ക്ഷേത്ര പരിസരത്ത് കവർച്ചാ ശ്രമം ; പ്രതികളായ സ്ത്രീകൾ പിടിയിൽ

തിരുനെല്ലിയിൽ ക്ഷേത്ര പരിസരത്ത് കവർച്ചാ ശ്രമം ;  പ്രതികളായ സ്ത്രീകൾ പിടിയിൽ
Jul 24, 2025 08:50 PM | By sukanya

തിരുനെല്ലി: കർക്കിടക വാവു ബലി കർമ്മങ്ങളുടെ ഭാഗമായി തിരുനെല്ലി ക്ഷേത്ര പരിസരത്തെ തിരക്കിനിടയിൽ കവർച്ചാ ശ്രമം നടത്തിയ തമിഴ്നാട് സ്വദേശിനികൾ പിടിയിൽ. 24.07.2025 തീയതി രാവിലെ അന്നദാന മണ്ഡപത്തിൽ ഭക്ഷണത്തിനായി ക്യൂ നിൽക്കുന്ന സമയത്ത് വയോധികയുടെ മാല പിടിച്ചു പറിക്കാനുള്ള ശ്രമമാണ് പോലീസ് പൊളിച്ചടുക്കിയത്. ഒന്നര പവനോളം വരുന്ന സ്വർണമാലയാണ് ഇവർ കവരാൻ ശ്രമിച്ചത്. കോയമ്പത്തൂർ സ്വദേശികളായ ജ്യോതി(47), അഞ്ജലി (33) എന്നിവരെയാണ് തിരുനെല്ലി പോലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

ഇവർക്ക് തൃശൂർ സിറ്റി വനിതാ പോലീസ് സ്റ്റേഷനിലും ചേർപ്പ് പോലീസ് സ്റ്റേഷനിലും മോഷണക്കേസുകളുണ്ട്. പല പേരുകളിൽ അറിയപ്പെടുന്ന ഇവർ സ്ഥിരമായി തിരക്കേറിയ സ്ഥലങ്ങളിലും മറ്റും മാല മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനികളാണ്. പോലീസിന്റെ കൃത്യമായ ഇടപെടലുണ്ടാവുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. പല പേരുകളിൽ അറിയപ്പെടുന്ന ഇവർ മറ്റു സ്ഥലങ്ങളിൽ കുറ്റകൃത്യങ്ങളിലേർപ്പെട്ടിട്ടുണ്ടോ യെന്നും കൂട്ടാളികളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്. ബലിതർപ്പണവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 200 ഓളം പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്.

Wayanad

Next TV

Related Stories
തെരുവുനായ ശല്യം:  ഒറ്റയാൾ സമരവുമായി 'ബാലൻ 'കരിക്കോട്ടക്കരിയിൽ നിന്നും കളക്ട്രേറ്റിലേക്ക്

Jul 26, 2025 06:27 AM

തെരുവുനായ ശല്യം: ഒറ്റയാൾ സമരവുമായി 'ബാലൻ 'കരിക്കോട്ടക്കരിയിൽ നിന്നും കളക്ട്രേറ്റിലേക്ക്

തെരുവുനായ ശല്യം: ഒറ്റയാൾ സമരവുമായി 'ബാലൻ 'കരിക്കോട്ടക്കരിയിൽ നിന്നും...

Read More >>
വായനാമാസാചരണ സമാപനവും വിദ്യാരംഗം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

Jul 26, 2025 06:11 AM

വായനാമാസാചരണ സമാപനവും വിദ്യാരംഗം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

വായനാമാസാചരണ സമാപനവും വിദ്യാരംഗം, വിവിധ ക്ലബ്ബുകളുടെ...

Read More >>
സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

Jul 25, 2025 10:38 PM

സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ: അടിയന്തര യോഗം വിളിച്ച്...

Read More >>
സ്കൂൾ സമയ മാറ്റം: സര്‍ക്കാരിന് വഴങ്ങി സമസ്ത, ഈ അധ്യയന വർഷം തൽസ്ഥിതി തുടരും; ചർച്ചയിൽ സമവായം

Jul 25, 2025 07:31 PM

സ്കൂൾ സമയ മാറ്റം: സര്‍ക്കാരിന് വഴങ്ങി സമസ്ത, ഈ അധ്യയന വർഷം തൽസ്ഥിതി തുടരും; ചർച്ചയിൽ സമവായം

സ്കൂൾ സമയ മാറ്റം: സര്‍ക്കാരിന് വഴങ്ങി സമസ്ത, ഈ അധ്യയന വർഷം തൽസ്ഥിതി തുടരും; ചർച്ചയിൽ...

Read More >>
ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും

Jul 25, 2025 04:53 PM

ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും

ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക്...

Read More >>
കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഇന്നും നാളെയും 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Jul 25, 2025 04:27 PM

കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഇന്നും നാളെയും 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഇന്നും നാളെയും 7 ജില്ലകളില്‍ ഓറഞ്ച്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall