ഇരിട്ടി : കരിക്കോട്ടക്കരി മേഖലയിലെ തെരുവുനായ ശല്യത്തിനെതിരെ ഒറ്റയാൾ സമരവുമായി ഒരാൾ കരിക്കോട്ടക്കരിയിൽ നിന്നും ഇരുചക്രവാഹനത്തിൽ കണ്ണൂർ കളക്ട്രേറ്റിൽ എത്തി കളക്‌ടർക്ക് പരാതി നൽകും .മേഖലയിൽ തെരുവുനായ ശല്യം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് ബാലന്റെ ഒറ്റയാൾ സമരം . കരിക്കോട്ടക്കരി ടൗണിൽ നൽകിയ സ്വീകരണം പഞ്ചായത്ത് അംഗം ജോസഫ് വട്ടുകുളം ഉദ്ഘാടനം ചെയ്തു .
ജോർജ് വടക്കുംകര. എൻ.പി. ജോസഫ് , വി.എം. തോമസ് , എൻ.പി. തോമസ് , സിനോജ് കളരുപാറ , ബേബി ചിറ്റേത്ത്, കുഞ്ഞൂഞ്ഞ് മനക്കപ്പറമ്പിൽ , ടോമി വെട്ടിത്താനം എന്നിവർ പ്രസംഗിച്ചു. യാത്രയിൽ വിവിധ ടൗണുകളിൽ ജനങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷം കണ്ണൂർ കളക്ടറേറ്റിനു മുമ്പിൽ ഒറ്റയാൾ സമരം നടത്തിയശേഷം തെരുവുനായ ശല്യം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം സമർപ്പിക്കും .

Iritty