കണ്ണൂർ ചെറുപുഴയിൽ കാറ്റിലും മഴയിലും കനത്ത നാശം

കണ്ണൂർ ചെറുപുഴയിൽ കാറ്റിലും മഴയിലും കനത്ത നാശം
Jul 26, 2025 04:08 PM | By Remya Raveendran

കണ്ണൂർ  :  കനത്ത കാറ്റിലും മഴയിലും ചെറുപുഴയിലും സമീപ പ്രദേശങ്ങളിലും കനത്ത നാശം. വീടുകൾക്ക് മുകളിലും വൈദ്യുതലൈനിലും മരങ്ങൾ വീണു. റോഡുകളിൽ ഗതാഗതം മുടങ്ങി. വൈദ്യുതിവിതരണവും നിലച്ചു. കന്നിക്കളം ആർക്ക് ഏഞ്ചൽസ് സ്കൂളിന് സമീപം പന വീണ് വൈദ്യുതത്തൂൺ അപകടത്തിലായി. റോഡിന് എതിർവശത്തെ മരത്തിൽ തട്ടി നിന്ന പന പെരിങ്ങോത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും വൈദ്യുതി ജീവനക്കാരും ചേർന്ന് മുറിച്ചുമാറ്റി. ആർക്ക് ഏഞ്ചൽസ് സ്കൂളിന്റെ ഷെഡിന് മുകളിൽ വട്ടമരം കടപുഴകി വീണു.

അട്ടോളി അമ്മിണിയുടെ വീടിന് മുകളിൽ കമുകും അട്ടോളി ബാലകൃഷ്ണന്റെ വീടിന് മുകളിൽ വട്ടമരവും വീണു. അട്ടോളി രവിയുടെ ഷെഡ് മാവുവീണ് നശിച്ചു. പുല്ലാട്ട് ജോയിയുടെ വീടിനോട് ചേർന്നുള്ള ഷെഡ് തെങ്ങുവീണ് തകർന്നു. ആഞ്ഞിലി, കമുക് എന്നിവ ഒടിഞ്ഞുവീണു. കന്നിക്കളത്തെ എകെസി ടൂറിസ്റ്റ് ഹോമിന്റെ എസിപി ഷീറ്റും ബോർഡും കാറ്റിൽ നിലംപൊത്തി.

ചെറുപുഴ ശ്രീമുത്തപ്പൻ പെട്രോൾപമ്പിന് സമീപത്തെ കാട്ടുപാലത്ത് തങ്കച്ചന്റെ കടയുടെ മുകളിൽ മരം പൊട്ടിവീണു. കന്നിക്കളത്തെ പെട്രോൾപമ്പിന് മുകളിൽ തേക്കുമരങ്ങൾ കടപുഴകി വീണു. കോലുവള്ളി, തിരുമേനി, ചൂരപ്പടവ്, പ്രാപ്പൊയിൽ, ചുണ്ട, പുളിങ്ങോം ഭാഗങ്ങളിലും കാർഷികവിളകൾക്ക് നാശമുണ്ടായിട്ടുണ്ട്.

Kannurcherupuzha

Next TV

Related Stories
കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചു

Jul 26, 2025 11:12 PM

കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചു

കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ...

Read More >>
ശക്തമായ മഴ: വയനാട് ജില്ലയിൽ കനത്ത ജാഗ്രത

Jul 26, 2025 10:56 PM

ശക്തമായ മഴ: വയനാട് ജില്ലയിൽ കനത്ത ജാഗ്രത

ശക്തമായ മഴ: വയനാട് ജില്ലയിൽ കനത്ത...

Read More >>
ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ബാവലി പുഴയിലും ജലനിരപ്പ് ഉയരുന്നു

Jul 26, 2025 09:42 PM

ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ബാവലി പുഴയിലും ജലനിരപ്പ് ഉയരുന്നു

ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ബാവലി പുഴയിലും ജലനിരപ്പ്...

Read More >>
 വിവാദ ഫോണ്‍ സംഭാഷണം: പാലോട് രവി രാജിവച്ചു; പ്രാദേശിക നേതാവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

Jul 26, 2025 09:27 PM

വിവാദ ഫോണ്‍ സംഭാഷണം: പാലോട് രവി രാജിവച്ചു; പ്രാദേശിക നേതാവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

വിവാദ ഫോണ്‍ സംഭാഷണം: പാലോട് രവി രാജിവച്ചു; പ്രാദേശിക നേതാവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്...

Read More >>
കണ്ണൂർ  ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

Jul 26, 2025 07:01 PM

കണ്ണൂർ ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി...

Read More >>
കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു

Jul 26, 2025 05:14 PM

കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു

കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം...

Read More >>
Top Stories

//Truevisionall