സ്കൂൾ സമയമാറ്റം; സർക്കാർ നടപ്പാക്കിയത് അധ്യാപക സംഘടനകളുടെ എതിർപ്പ് മറികടന്ന്

സ്കൂൾ സമയമാറ്റം; സർക്കാർ നടപ്പാക്കിയത് അധ്യാപക സംഘടനകളുടെ എതിർപ്പ് മറികടന്ന്
Jul 25, 2025 02:44 PM | By Remya Raveendran

തിരുവനന്തപുരം :  സ്കൂൾ സമയമാറ്റ തീരുമാനം സർക്കാർ നടപ്പാക്കിയത് അധ്യാപക സംഘടനകളുടെ എതിർപ്പ് മറികടന്ന്. എന്നാൽ വിദഗ്ധ സമിതി നടത്തിയ സിറ്റിങ്ങിൻ എല്ലാ വിദ്യാർത്ഥി സംഘടനകളും സമയമാറ്റത്തെ അനുകൂലിച്ചു. സമയമാറ്റവുമായി ബന്ധപ്പെട്ട് വൈകീട്ട് നടക്കുന്ന ചർച്ചയിൽ നല്ല അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

വിദഗ്ധ സമിതിക്ക് മുന്നിൽ അഭിപ്രായം അറിയിച്ച 18 അധ്യാപക സംഘടനകളും സ്കൂൾ സമയം മാറ്റത്തെ എതിർത്തു. സർക്കാർ അനുകൂല സംഘടനയായ കെഎസ്ടിഎ , എകെഎസ്ടിയു പോലും സമയമാറ്റത്തെ അനുകൂലിച്ചില്ല.

ശനിയാഴ്ച പ്രവൃത്തി ദിനം ആക്കുന്നതിനെയും അധ്യാപകർ എതിർത്തു. എന്നാൽ എസ്‌എഫ്‌ഐ, കെ‌എസ്‌യു, എ‌ബി‌വി‌പി ഉൾപ്പെടെ ചർച്ചയിൽ പങ്കെടുത്ത ആറ് വിദ്യാർഥി സംഘടനകളും സമയം മാറ്റത്തിന് അനുകൂലമായിരുന്നു. ദിവസവും 9 ന് ക്ലാസ് തുടങ്ങി 5 മണിവരെ ക്ലാസ് സമയമാക്കി, രണ്ടുമണിക്കൂറായി വർധിപ്പിക്കാം എന്നായിരുന്നു എസ്എഫ്ഐയുടെ നിർദേശം.

സ്കൂൾ സമയമാറ്റത്തിൽ സമസ്ത ഉൾപ്പെടെ എതിർപ്പുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് ഇന്ന് സ്കൂൾ മാനേജ്മെന്റുകളുമായി വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തുന്നത്. ചർച്ചയിൽ ഒന്നിലധികം നിർദേശങ്ങൾ സമർപ്പിക്കാനാണ് സമസ്തയുടെ തീരുമാനം. രാവിലെ 15 മിനിറ്റ് നേരത്തേ തുടങ്ങുന്നത് ഒഴിവാക്കി ഉച്ചയ്ക്ക് ശേഷം സമയം ക്രമീകരിക്കുക. വേനലവധിയിൽ മാറ്റം വരുത്തി പഠന സമയം ഉറപ്പാക്കുക തുടങ്ങി നിർദേശങ്ങൾ മുന്നോട്ടുവയ്ക്കും.





Schooltimechange

Next TV

Related Stories
കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു

Jul 26, 2025 05:14 PM

കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു

കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം...

Read More >>
കാർഗിൽ വിജയ ദിവസത്തിന്റെ ഭാഗമായി എ കുഞ്ഞിരാമൻ നമ്പ്യാരെ ആദരിച്ചു

Jul 26, 2025 04:58 PM

കാർഗിൽ വിജയ ദിവസത്തിന്റെ ഭാഗമായി എ കുഞ്ഞിരാമൻ നമ്പ്യാരെ ആദരിച്ചു

കാർഗിൽ വിജയ ദിവസത്തിന്റെ ഭാഗമായി എ കുഞ്ഞിരാമൻ നമ്പ്യാരെ...

Read More >>
കണ്ണൂർ ചെറുപുഴയിൽ കാറ്റിലും മഴയിലും കനത്ത നാശം

Jul 26, 2025 04:08 PM

കണ്ണൂർ ചെറുപുഴയിൽ കാറ്റിലും മഴയിലും കനത്ത നാശം

കണ്ണൂർ ചെറുപുഴയിൽ കാറ്റിലും മഴയിലും കനത്ത...

Read More >>
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്കെത്തിച്ചു

Jul 26, 2025 03:46 PM

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്കെത്തിച്ചു

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ...

Read More >>
കണ്ണവം വന മേഖലയിൽ വിത്തുണ്ടകൾ നിക്ഷേപിച്ചു

Jul 26, 2025 03:31 PM

കണ്ണവം വന മേഖലയിൽ വിത്തുണ്ടകൾ നിക്ഷേപിച്ചു

കണ്ണവം വന മേഖലയിൽ വിത്തുണ്ടകൾ...

Read More >>
കൊട്ടിയൂർ പാലുകാച്ചിയിൽ കനത്ത മഴയിൽ വീട് തകർന്നു

Jul 26, 2025 02:29 PM

കൊട്ടിയൂർ പാലുകാച്ചിയിൽ കനത്ത മഴയിൽ വീട് തകർന്നു

കൊട്ടിയൂർ പാലുകാച്ചിയിൽ കനത്ത മഴയിൽ വീട്...

Read More >>
Top Stories










News Roundup






//Truevisionall