അയ്യങ്കുന്ന്: കനത്ത മഴയിൽ ആറളം- അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കളപ്പുരപ്പാലത്തിൻ്റെ രണ്ട് സ്പാനുകളും ഉപരിതലവും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. പാലത്തിനോട് അനുബന്ധിച്ചുള്ള 10 മീറ്ററോളം അപ്രോച് റോഡും തകർന്നു. ഏഴ് വർഷത്തോളമായി അപകടാവസ്ഥയിലായിരുന്ന പാലത്തിന്റെ കാര്യത്തിൽ സർക്കാർ അനാസ്ഥ കാണിക്കുകയായിരുന്നെന്ന് നാട്ടുകാർ ആരോപിച്ചു. ആറളം പഞ്ചായത്തിലും അയ്യൻകുന്ന് പഞ്ചായത്തിലും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴക്കെടുതിയിൽ പലയിടത്തും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
Kalappurapalam collapsed