‘പെണ്‍കുട്ടികളുടെ മൊഴി നിര്‍ണായകം’; കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഇന്ന് ജാമ്യാപേക്ഷ നൽകില്ല

‘പെണ്‍കുട്ടികളുടെ മൊഴി നിര്‍ണായകം’; കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഇന്ന് ജാമ്യാപേക്ഷ നൽകില്ല
Jul 28, 2025 01:47 PM | By Remya Raveendran

തിരുവനന്തപുരം :   ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് നൽകില്ല. കേസിന്റെ വിശദാംശങ്ങൾ ലഭിച്ച ശേഷം അപേക്ഷ നൽകും. പെണ്‍കുട്ടികളുടെ മൊഴി നിര്‍ണായകം.കന്യാസ്ത്രീകളുടെ ഒപ്പമുണ്ടായിരുന്ന യുവതികളുടെ മാതാപിതാക്കളെയും ആർപിഎഫ് ചോദ്യം ചെയ്യും.

കോടതി റിമാൻഡ് ചെയ്ത കന്യാസ്ത്രീകൾ നിലവിൽ ദുർഗ് ജില്ലാ ജയിലിൽ തുടരുകയാണ്. മനുഷ്യക്കടത്തും മതപരിവർത്തനവുമാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ. ഛത്തീസ്ഗഡിൽ ഇവ രണ്ടും ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്. അതിനാൽ കോടതിയുടെ നിലപാട് കന്യാസ്ത്രീകളെ സംബന്ധിച്ച് നിർണ്ണായകമാണ്.

അതേസമയം കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. എഫ്ഐ പ്രകാരം കേസില്‍ സിസ്റ്റര്‍ പ്രീതിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതിയായി സിസ്റ്റര്‍ വന്ദനയെയാണ് ഉൾപ്പെടുത്തിയത്. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടുത്ത് എന്നീ കുറ്റങ്ങൾ ചുമത്തിയതായാണ് എഫ്ഐആറിൽ പറയുന്നത്. 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.

ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്.

Nunsarrestcase

Next TV

Related Stories
ദിവ്യ ദേശ്മുഖ് ലോക വനിതാ ചെസ് ചാമ്പ്യന്‍

Jul 28, 2025 06:34 PM

ദിവ്യ ദേശ്മുഖ് ലോക വനിതാ ചെസ് ചാമ്പ്യന്‍

ദിവ്യ ദേശ്മുഖ് ലോക വനിതാ ചെസ്...

Read More >>
വയനാട് പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു

Jul 28, 2025 04:46 PM

വയനാട് പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു

വയനാട് പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ...

Read More >>
ചുഴലിക്കാറ്റിൽ നഷ്ടമുണ്ടായ സ്ഥാപന ഉടമകൾക്ക് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് ധനസഹായം നല്കി

Jul 28, 2025 04:38 PM

ചുഴലിക്കാറ്റിൽ നഷ്ടമുണ്ടായ സ്ഥാപന ഉടമകൾക്ക് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് ധനസഹായം നല്കി

ചുഴലിക്കാറ്റിൽ നഷ്ടമുണ്ടായ സ്ഥാപന ഉടമകൾക്ക് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് ധനസഹായം...

Read More >>
സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്; കര്‍ശന പരിശോധനയ്ക്ക് വിദ്യാഭ്യാസ വകുപ്പും തദ്ദേശ വകുപ്പും

Jul 28, 2025 02:57 PM

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്; കര്‍ശന പരിശോധനയ്ക്ക് വിദ്യാഭ്യാസ വകുപ്പും തദ്ദേശ വകുപ്പും

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്; കര്‍ശന പരിശോധനയ്ക്ക് വിദ്യാഭ്യാസ വകുപ്പും തദ്ദേശ...

Read More >>
രാജീവ് ഫൗണ്ടേഷൻ കണ്ണൂർ ജില്ല നേതൃത്വ ശില്പശാല കെപിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

Jul 28, 2025 02:57 PM

രാജീവ് ഫൗണ്ടേഷൻ കണ്ണൂർ ജില്ല നേതൃത്വ ശില്പശാല കെപിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

രാജീവ് ഫൗണ്ടേഷൻ കണ്ണൂർ ജില്ല നേതൃത്വ ശില്പശാല കെപിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം...

Read More >>
ജമ്മുകശ്മീരിൽ ഓപ്പറേഷൻ മഹാദേവ്: മൂന്ന് ഭീകരരെ വധിച്ചു, മരിച്ചവരില്‍ പഹല്‍ഗാം ഭീകരരും

Jul 28, 2025 02:32 PM

ജമ്മുകശ്മീരിൽ ഓപ്പറേഷൻ മഹാദേവ്: മൂന്ന് ഭീകരരെ വധിച്ചു, മരിച്ചവരില്‍ പഹല്‍ഗാം ഭീകരരും

ജമ്മുകശ്മീരിൽ ഓപ്പറേഷൻ മഹാദേവ്: മൂന്ന് ഭീകരരെ വധിച്ചു, മരിച്ചവരില്‍ പഹല്‍ഗാം...

Read More >>
Top Stories

News Roundup

//Truevisionall