കണ്ണൂർ: രാജീവ് ഫൗണ്ടേഷൻ കണ്ണൂർ ജില്ല നേതൃത്വ ശില്പശാല കെപിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടന രൂപീകരിച്ചതും അത് രാജ്യത്ത് സംരക്ഷിച്ചു നിർത്തുന്നതും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ആണെന്നും ഭരണഘടന വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തിൽ ഭരണഘടന സംരക്ഷണത്തിനായി രാഹുൽ ഗാന്ധി അക്ഷീണം പ്രവർത്തിക്കുകയാനിന്നും സണ്ണി ജോസഫ് പറഞ്ഞു.രാജീവ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന സേവ് ദ കോൺസ്റ്റിറ്റ്യൂഷണൽ സെമിനാറിന്റെ ലോഗോ കെപിസിസി പ്രസിഡണ്ട് യോഗത്തിൽ വച്ച് പ്രകാശനം ചെയ്തു. രാജീവ് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ ബൈജു വർഗീസ് അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ: സോണി സെബാസ്റ്റ്യൻ, രാജീവ് ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ റഷീദ് പറമ്പൻ, രാജീവ് ഫൗണ്ടേഷൻ മഹിളാ ബ്രിഗേഡ് സംസ്ഥാന കോഡിനേറ്റർ ഹസീന മുനീർ, ഡിസിസി ഭാരവാഹികൾ ടി ജയകൃഷ്ണൻ, അജിത്ത് മാട്ടൂൽ, വിനോദ്.ഇ രാഘവൻ, രാജീവ് ഫൗണ്ടേഷൻ ജില്ലാ ജനറൽ സെക്രട്ടറി സജീവ് പാനുണ്ട, ബേബി രാജേഷ്, കെ പി വസന്ത ,കെ വി ജയചന്ദ്രൻ , ജനിഷ് എം ജോൺ, ടോമി മാത്യു ആഞ്ഞിലിത്തോപ്പിൽ, ലിസമ്മ വർഗീസ്, പ്രേംജിത് പൂച്ചാലി ലിനീഷ് അത്താഴക്കുന്ന് എന്നിവർ പ്രസംഗിച്ചു.

സമാപന സമ്മേളനം മുൻമേയർ അഡ്വ:ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ അഡ്വ: രാജീവൻ കപ്പച്ചേരി അധ്യക്ഷത വഹിച്ചു. അഡ്വ:ഷീജ സെബാസ്റ്റ്യൻ. ഡിസിസി ജനറൽ സെക്രട്ടറി കെ പി സാജു അരവിന്ദൻ ആറളം പി കെ പ്രഭാകരൻ .ജയറാം പൊതുവാച്ചേരി പത്മനാഭൻ കെ സി രാജേഷ് കൂരാറ ഈ വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. അഡ്വ: സണ്ണി ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ സേവ് ദ കോൺസ്റ്റിറ്റ്യൂഷൻ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ക്യാമ്പ് അംഗങ്ങൾ ഭരണഘടന പ്രതിജ്ഞയെടുത്തു. .
Rajiv Foundation Kannur District Leadership Workshop