ഇരിട്ടി : ആറളം ഫാമിൽ കോടികൾ മുടക്കി നിർമ്മിക്കുന്ന ആനമതിലിന്റെ അപാകതകൾ ചൂണ്ടിക്കാട്ടി ബ്ലോക്ക് 13 ലെ താമസക്കാരൻ ശശി പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി നടന്നിരിക്കുകയാണ് . ബ്ലോക്ക് 13 ൽ ആനമതിലിന്റെ കെട്ട് ഇടിയുമെന്ന് ശശി പറഞ്ഞിരുന്ന ഭാഗം പുനരധിവാസ മേഖല സന്ദർശിച്ച ഹൈക്കോടതി ന്യായാധിപന്മാർക്ക് കാണിച്ചുകൊടുക്കുകയും വിശദീകരിക്കുകയൂം ചെയ്തിരുന്നു . കൃത്യമായി ശശി പറഞ്ഞിരുന്ന മതിലിന്റെ അടിഭാഗം കഴിഞ്ഞ ദിവസത്തെ മഴയിൽ തകർന്നിരിക്കുമായാണ് . പൊതു താല്പര്യ ഹർജി പ്രകാരം കോടതിയുടെ നേരിട്ടുള്ള ഇടപെടലുകൾ മേഖലയിൽ സാധ്യമായിരിക്കുകയാണ്. കോടതി നിർദേശിച്ച ടാസ്ക് ഫോഴ്സിലെ അംഗം കൂടിയാണ് ശശി.
കാട്ടാനകളുടെ ആക്രമണം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന പ്രദേശം കൂടിയാണ് ബ്ലോക്ക് 13 . ആനമതിലിന്റെ നിർമ്മാണം ആദ്യം ആരംഭിച്ചത് ബ്ലോക്ക് 13 ൽ ആണെങ്കിലും പൂർത്തിയാക്കാതെ കിടക്കുന്ന മതിലിന്റെ ഭാഗത്തുകൂടിയാണ് ആന ഉള്ളിൽ പ്രവേശിക്കുന്നത്. ഇതോടെ മതിൽ നിർമ്മാണത്തിൽ കോടതിയുടെ ശക്തമായ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് താമസക്കാർ.
The foundation aanamathil wall collapsed in the heavy rain.