തുടിമരം : തുടിമരം ടൗണിന് സമീപത്ത് നിന്നും രാജവെമ്പാലയെ പിടികൂടി. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ തുടിമരം ടൗണിന് സമീപത്തെ കെട്ടിടത്തിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. മാർക്ക് പ്രവർത്തകൻ ഫൈസൽ വിളക്കോട്, അജിൽ കുമാർ, സാജിദ് ആറളം എന്നിവർ ചേർന്നാണ് പിടികൂടിയത്. പിടികൂടിയ രാജവെമ്പാലയെ പിന്നീട് വനത്തിൽ വിട്ടു.
Thudimaramtown