ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
Jul 29, 2025 02:39 PM | By Remya Raveendran

ഇടുക്കി: ഇടുക്കിയിൽ കാ‌ട്ടാന ആക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളി കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തനമാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്. പെരുവന്താനം പഞ്ചായത്തിൽപെട്ട മതമ്പ എന്ന സ്ഥലത്താണ് ആക്രമണമുണ്ടായിരിക്കുന്നത്. റബർതോട്ടം പാ‌ട്ടത്തിനെടുത്ത് ടാപ്പിം​ഗ് നടത്തുന്ന ആളാണ് പുരുഷോത്തമൻ. മകനും ഒപ്പമുണ്ടായിരുന്നു. രണ്ട് പേരും കൂടെ ടാപ്പിം​ഗ് നടത്തുന്നതിനിടെ കാട്ടാനക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നു.

ആദ്യം മകന്റെ നേരെയാണ് കാട്ടാന പാഞ്ഞ‌ടുത്തത്. മകൻ ഓടിരക്ഷപ്പെ‌‌ട്ടു. അതിനിടെ ആനക്കൂട്ടം പുരുഷോത്തമന്റെ നേരെ തിരിയുകയായിരുന്നു. ആന പുരുഷോത്തമനെ തട്ടി താഴെയിട്ടതിനെ തുടർന്ന് ​ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആളുകളെല്ലാം ചേർന്ന് മുണ്ടക്കയത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി കാട്ടാനക്കൂട്ടം ഇവിടെ എത്താറുണ്ടെന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നു. പുരുഷോത്തമന്റെ മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.



Idukkielephant

Next TV

Related Stories
പേരാവൂരിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് രണ്ടു പേർക്ക് പരിക്കേറ്റു

Jul 29, 2025 07:08 PM

പേരാവൂരിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് രണ്ടു പേർക്ക് പരിക്കേറ്റു

പേരാവൂരിൽ തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് രണ്ടു പേർക്ക്...

Read More >>
ഗ്രാമ സ്വരാജ്പുരസ്കാരം സരുൺ തോമസിന്

Jul 29, 2025 05:06 PM

ഗ്രാമ സ്വരാജ്പുരസ്കാരം സരുൺ തോമസിന്

ഗ്രാമ സ്വരാജ്പുരസ്കാരം സരുൺ...

Read More >>
കൊട്ടിയൂർ - അമ്പായത്തോട്  ചുരം രഹിതപാതക്കായി മലയോര വികസന ജനകീയ സമിതി പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി

Jul 29, 2025 04:17 PM

കൊട്ടിയൂർ - അമ്പായത്തോട് ചുരം രഹിതപാതക്കായി മലയോര വികസന ജനകീയ സമിതി പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി

കൊട്ടിയൂർ - അമ്പായത്തോട് ചുരം രഹിതപാതക്കായി മലയോര വികസന ജനകീയ സമിതി പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം...

Read More >>
ഇരിട്ടി നഗരസഭ ഓഫീസിലേക്ക് യുഡിഎഫ് മാർച്ചും ധർണയും ജൂലൈ 31ന്

Jul 29, 2025 04:04 PM

ഇരിട്ടി നഗരസഭ ഓഫീസിലേക്ക് യുഡിഎഫ് മാർച്ചും ധർണയും ജൂലൈ 31ന്

ഇരിട്ടി നഗരസഭ ഓഫീസിലേക്ക് യുഡിഎഫ് മാർച്ചും ധർണയും ജൂലൈ...

Read More >>
എസ്എഫ്ഐ അവകാശ പത്രിക മാർച്ച് നടത്തി

Jul 29, 2025 03:28 PM

എസ്എഫ്ഐ അവകാശ പത്രിക മാർച്ച് നടത്തി

എസ്എഫ്ഐ അവകാശ പത്രിക മാർച്ച്...

Read More >>
സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ വീണ്ടും സമരത്തിലേക്ക്

Jul 29, 2025 03:19 PM

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ വീണ്ടും സമരത്തിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ വീണ്ടും...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall