കൊട്ടിയൂർ : കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിൽ ബാവലിപ്പുഴയ്ക്ക് കുറുകെ പുനർ നിർമ്മിച്ച കൊട്ടിയൂർ - നീണ്ടുനോക്കി പാലത്തിൻ്റെ ഉദ്ഘാടനം എം. എൽ. എ. അഡ്വ. സണ്ണി ജോസഫിൻ്റെ അധ്യക്ഷതയിൽ, പൊതുമരാമത്ത്, ടൂറിസം, വകുപ്പ് മന്ത്രി .പി.എ.മുഹമ്മദ് റിയാസ് ഉൽഘാടനം നടത്തി നാടിന് സമർപ്പിച്ചു.
ബാവലി പുഴയ്ക്കു കുറുകെയുണ്ടായിരുന്ന വീതി കുറഞ്ഞ പഴയ പാലം പൊളിച്ചുമാറ്റി അതേ സ്ഥലത്ത് തന്നെ വീതി കൂടിയ പുതിയ പാലം നിർമ്മിക്കുന്നതിന് 6. കോടി.43 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ചിരുന്നു. സാങ്കേതികാനുമതിക്ക് ശേഷം പ്രസ്തുത പാലം നിർമ്മിക്കുന്നതിന് അബ്ദുൽ ഖാദർ ഹാജിക്കാണ് കരാർ നൽകിയത്.. കരാറുകാരൻ 18 മാസത്തെ പൂർത്തീകരണ കാലാവധിയോടെ പ്രവൃത്തി ഏറ്റെടുക്കുകയും 01.08.2022 തീയ്യതിയിൽ പ്രവൃത്തി സ്ഥലം കരാറുകാരന് കൈമാറുകയും ചെയ്തു. തുടർന്ന് പ്രവൃത്തി 24.01.2025 തീയതിയിൽ പൂർത്തീകരിക്കുകയും ചെയ്തു. പുതിയ പാലം യാഥാർത്ഥ്യമായതോടെ ഈ പ്രദേശവാസികളുടെ ചിരകാലസ്വപ്നത്തിന് സാക്ഷാത്കാരമാകുകയും, ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുകയും ചെയ്തിട്ടുണ്ട്.

പാലത്തിന് 13.00 മീറ്റർ നീളമുള്ള രണ്ട് സ്പാനും, 14.00 മീറ്റർ നീളമുള്ള ഒരു സ്പാനും 41.00 മീറ്റർ നീളമാണുള്ളത്. ഇരുഭാഗങ്ങളിലും 1.50 മീറ്റർ വീതിയിൽ നടപ്പാതയുമുൾപ്പെടെ ആകെ 11.00 മീറ്റർ വീതിയുമുണ്ട്. പാലത്തിന്റെ അടിത്തറയ്ക്ക് പൈൽ ഫൌണ്ടേഷനും, ഓപ്പൺ ഫൌണ്ടേഷനുമാണ് നൽകിയിട്ടുള്ളത്. പാലത്തിൻ്റെ നീണ്ടുനോക്കി ഭാഗത്ത് 145.00 മീറ്റർ നീളത്തിലും കൊട്ടിയൂർ ഭാഗത്ത്ജംഗ്ഷനോട് കടി 120.00 മീറ്ററും, 50.00 മീറ്ററുമായി രണ്ട് അനുബന്ധ റോഡുകളുമാണുള്ളത്, കൂടാതെ ആവശ്യമായ ഇടങ്ങളിൽ സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
Kottiyoorneendunokkibridge