ഇരിട്ടി : സെന്റ് ജൂഡ് ആർപിഎസ് വാർഷിക പൊതുയോഗവും കർഷക സമ്പർക്ക പരിപാടിയും അയ്യൻകുന്ന് പഞ്ചായത്ത് അംഗം മിനി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ആര്‍ പീ എസ് പ്രസിഡന്റ് കുര്യൻ മൈലാടിയിൽ അധ്യക്ഷത വഹിച്ചു. റബർ ബോർഡ് തലശ്ശേരി റീജിനൽ പ്രൊഡക്ഷൻ കൺട്രോളർ കെ. ഹരിദാസ് ക്ലാസുകൾ നയിച്ചു. സീനിയർ ഡെവലപ്മെന്റ് ഓഫീസർ സിബി മാത്യു ടാപ്പിംഗ് തൊഴിലാളികൾക്കും അവരുടെ മക്കൾക്കും ക്ഷേമനിധി കാര്യങ്ങളെക്കുറിച്ചുള്ള ക്ലാസ്സ് എടുത്തു. ഇരിട്ടി ഫീൽഡ് ഓഫീസർ ഷിൻസി സുമയ്യ, ആർപിഎസ് വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ പതിയിൽ ഡയറക്ടർ ബോർഡ് മെമ്പർ ടി.ജി. സുരേഷ് എന്നിവർ പ്രസംഗിച്ചു .

iritty