കണ്ണൂർ :ജില്ലാ പഞ്ചായത്തിന്റെ ബാലമാനസം പദ്ധതിയിലുള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. യു.ജി.സി അംഗീകൃത യൂണിവേഴ്സിറ്റി/ മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുളള എം.എ, എം എസ് സി സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോളജി എന്നിവയില്‍ ബിരുദമോ രണ്ട് വര്‍ഷ തത്തുല്യ കോഴ്സ്, എം ഫില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് ഏഴിന് രാവിലെ 10.30 ന് ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2706666.

Appointment