കണ്ണൂർ: തലശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് ചെയർമാന്റെ ഉത്തരവ് പ്രകാരം തലശ്ശേരി താലൂക്ക് വേക്കളം അംശം ദേശം റീ സർവെ നമ്പർ ഒന്നിൽ 2.54 ഏക്കർ ഏറ്റെടുത്ത മിച്ചഭൂമി ഭൂരഹിത കർഷക തൊഴിലാളികൾക്ക് പതിച്ച് നൽകുന്നതിന് ജില്ലാ കലക്ടർ അപേക്ഷ ക്ഷണിച്ചു. അപേക്ഷ കേരള ഭൂപരിഷ്‌കരണ നിയമത്തിലെ 17ാ ം നമ്പർ ഫോറത്തിൽ സമർപ്പിക്കണം. കോർട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ല. അപേക്ഷയിൽ ജില്ലാ കലക്ടറുടെ വിജ്ഞാപന നമ്പർ ഡി സി കെ എൻ ആർ /8146/2024/ബി1 എന്ന് രേഖപ്പെടുത്തി ആഗസ്റ്റ് 30 നകം ജില്ലാ കലക്ടർക്ക് ലഭിക്കത്തക്ക വിധത്തിൽ അയക്കണം. വിശദ വിവരങ്ങൾ തലശ്ശേരി തഹസിൽദാറിൽ നിന്നോ വേക്കളം വില്ലേജ് ഓഫീസറിൽ നിന്നോ ലഭിക്കും. ഫോൺ: 0497 2700645

applynow