ഇരിട്ടി : കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിലൂടെ ദിവസേന ആയിരം രൂപയുടെ മുകളിൽ സമ്പാദിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഇരിട്ടി പഴഞ്ചേരിയിലെ മിനി രാജീവ് എന്ന വീട്ടമ്മ.
കോവിഡ് കാലത്ത് അടച്ചു പൂട്ടൽ ഭാഗമായി വീട്ടിൽ അടച്ചിരിക്കേണ്ടി വന്ന സമയത്താണ് ഇരിട്ടി പഴഞ്ചേരി സ്വദേശിനി മിനി രാജീവ് കരകൗശല വസ്തുക്കൾ നിർമിക്കുന്നതിലേക്ക് തിരിഞ്ഞത്.ഇപ്പോൾ മിനിയുടെ വീട്ടിൽ എത്തിയാൽ സ്വീകരണ മുറിയിൽ മിനിയുടെ കലാസൃഷ്ടി യാണ്.ഇതിൽ പ്രധാനമായും നെറ്റിപ്പട്ടം നിർമാണമാണ്.മൂന്നും നാലും ദിവസം എടുത്താണ് നെറ്റിപ്പട്ടം പണി പൂർത്തിയക്കുന്നത്. പല വലുപ്പത്തിൽ ഉള്ള നെറ്റിപ്പട്ടങ്ങൾ പല വിലയ്ക്കാണ് വില്പന ചെയ്യുന്നത്. കർണാടകത്തിൽ നിന്നും പുറം രാജ്യങ്ങളിലും നിന്നും മിനിയുടെ നെറ്റിപ്പട്ടത്തിന് ആവശ്യക്കാർ ഏറെയാണ്.
ഇത് കൂടാതെ പുഴയിൽ നിന്ന് ലഭിക്കുന്ന കല്ലുകൊണ്ട് കരകൗശല വസ്തുക്കൾ നിർമിച്ചിട്ടുണ്ട്.കൊറോണ കാലം കഴിഞ്ഞിട്ടും ഇപ്പഴും മിനി ഇത് തുടരുകയാണ്.
Content Highlight: Minirajeevatiritty






































