തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വായനയ്ക്കും ഗ്രേസ് മാർക്ക് വരുന്നു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്താനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ആഴ്ചയിൽ ഒരു പിരീഡ് വായന പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കും.
കലോത്സവത്തിൽ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം ഉൾപ്പെടുത്താനും ആലോചനയുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അധ്യാപകർക്ക് പ്രത്യേകം കൈപ്പുസ്തകം തയ്യാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlight: Thiruvanaththapuram





































