കൊയിലാണ്ടിയിൽ പാലം തകര്‍ന്നു; തോരായിക്കടവ് പാലത്തിന്‍റെ ബിം ചെരിഞ്ഞു വീണു

കൊയിലാണ്ടിയിൽ പാലം തകര്‍ന്നു; തോരായിക്കടവ് പാലത്തിന്‍റെ ബിം ചെരിഞ്ഞു വീണു
Aug 15, 2025 07:49 AM | By sukanya

കോഴിക്കോട്:* കൊയിലാണ്ടി ചേമഞ്ചേരി നിർമ്മാണത്തിലിരിക്കുന്ന തോരായിക്കടവ് പാലത്തിന്‍റെ ഒരു ഭാഗം തകർന്നു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്‍റെ ബിം ചെരിഞ്ഞു വീഴുകയായിരുന്നു. പുഴയുടെ മധ്യത്തിലാണ് സംഭവം.

നിർമ്മാണത്തിലെ അപാകമാണ് അപകടത്തിന് കാരണമായി പറയുന്നത്. ബിം ചെരിഞ്ഞു വീണ് തൊഴിലാളികളിൽ ഒരാള്‍ക്ക് പരിക്കേറ്റു. 24 കോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്ന് വീണത്. പിഎംആര്‍ ഗ്രൂപ്പാണ് പാലം നിര്‍മിക്കുന്നത്. പിഡബ്ല്യു‍ഡി കേരള റോഡ് ഫണ്ട്  ബോര്‍ഡിന്‍റെ മേൽനോട്ടത്തിലാണ് നിര്‍മാണ പ്രവൃത്തി നടക്കുന്നത്.

തോരായികടവ് പാലം തകർച്ചയിൽ പൊതുമരാമത്ത് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി. കേരള റോഡ് ഫണ്ട് ബോര്‍ഡ് പിഎംയു പ്രൊജക്റ്റ്‌ ഡയറക്ടറോട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്നും  പ്രൊജക്ട് ഡയറക്ടറുടെ അന്വേഷണ  റിപ്പോർട്ട്‌ ലഭിച്ചശേഷം തുടർനടപടികൾ നടപടികൾ സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.



Koyilandi

Next TV

Related Stories
ഇരിട്ടി  കപ്പച്ചേരിയിൽ വാഹനാപകടം

Aug 15, 2025 09:38 AM

ഇരിട്ടി കപ്പച്ചേരിയിൽ വാഹനാപകടം

ഇരിട്ടി കപ്പച്ചേരിയിൽ വാഹനാപകടം...

Read More >>
അപേക്ഷകൾ ക്ഷണിക്കുന്നു

Aug 15, 2025 08:58 AM

അപേക്ഷകൾ ക്ഷണിക്കുന്നു

അപേക്ഷകൾ...

Read More >>
അസി. പ്രിസൺ ഓഫീസർ കം ഡ്രൈവർ പരീക്ഷ ആഗസ്റ്റ് 16 ന്

Aug 15, 2025 07:33 AM

അസി. പ്രിസൺ ഓഫീസർ കം ഡ്രൈവർ പരീക്ഷ ആഗസ്റ്റ് 16 ന്

അസി. പ്രിസൺ ഓഫീസർ കം ഡ്രൈവർ പരീക്ഷ ആഗസ്റ്റ് 16...

Read More >>
രാജ്യം ഇന്ന് 79-ാം സ്വതന്ത്ര്യ ദിനം ആഘോഷിക്കുന്നു

Aug 15, 2025 07:20 AM

രാജ്യം ഇന്ന് 79-ാം സ്വതന്ത്ര്യ ദിനം ആഘോഷിക്കുന്നു

രാജ്യം ഇന്ന് 79-ാം സ്വതന്ത്ര്യ ദിനം...

Read More >>
കുവൈത്തിലെ വിഷമദ്യ ദുരന്തം: മരിച്ചവരിൽ കണ്ണൂര്‍ സ്വദേശിയും*

Aug 15, 2025 06:53 AM

കുവൈത്തിലെ വിഷമദ്യ ദുരന്തം: മരിച്ചവരിൽ കണ്ണൂര്‍ സ്വദേശിയും*

കുവൈത്തിലെ വിഷമദ്യ ദുരന്തം: മരിച്ചവരിൽ കണ്ണൂര്‍...

Read More >>
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത.

Aug 14, 2025 07:14 PM

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത....

Read More >>
Top Stories










News Roundup






GCC News






Entertainment News





//Truevisionall