കണ്ണൂർ :സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ 9 വരെ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഓണം വരാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് താല്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരൻമാർ / കലാകാരികൾ / കലാസംഘടനകൾക്കും അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ അടങ്ങിയ അപേക്ഷകൾ ആഗസ്റ്റ് 19 വൈകുന്നേരം 5 മണിക്ക് മുമ്പായി കൺവീനർ, ഓണാഘോഷം 2025,ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ( ഡി ടി പി സി ), താലൂക്ക് ഓഫീസ് കോമ്പൗണ്ട്, കാൾടെക്സ്, kannur-670002 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. ഫോൺ :04972706336

Applynow