കണ്ണൂർ: പ്രശസ്ത മലയാളം റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി വിവാഹിതനാകുന്നു. എഴുത്തുകാരി നവമിലതയാണ് വധു. കണ്ണൂരിൽ നടന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ സമാപന വേദിയിൽ വെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ഫെബ്രുവരി 24-ന് തൃശൂരിൽ വെച്ചാണ് വിവാഹം നടക്കുക.
തൃശൂർ സ്വദേശിനിയായ നവമിലതയും വേടനും ദീർഘകാലമായി പ്രണയത്തിലായിരുന്നു. വേടന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട 'മോണലോവ' എന്ന ഗാനം നവമിയെ കുറിച്ചുള്ളതാണെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. തൃശൂരിൽ വെച്ച് ലളിതമായ ചടങ്ങുകളോടെ വിവാഹം രജിസ്റ്റർ ചെയ്യാനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. എന്നാൽ പൊതുവേദിയിൽ വെച്ച് എം.വി. ഗോവിന്ദൻ ഇക്കാര്യം പ്രഖ്യാപിച്ചതോടെയാണ് വിവാഹവാർത്ത പുറംലോകമറിഞ്ഞത്. വേടന്റെ പാട്ടുകൾ പുതുതലമുറയ്ക്ക് ശരിയായ ദിശാബോധം നൽകുന്നതാണെന്ന് പ്രശംസിച്ച എം.വി. ഗോവിന്ദൻ, പുതിയ ദമ്പതികൾക്ക് എല്ലാവിധ ആശംസകളും നേർന്നു.
Rapper Veddan's wedding


.png)






.png)





























