മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി

മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി, 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം ഫെബ്രുവരി 25ന്; മുഖ്യമന്ത്രി
Feb 19, 2026 05:18 PM | By Remya Raveendran

തിരുവനന്തപുരം :    വയനാട് ടൗൺഷിപ്പിന്റെ ആദ്യ ഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന്. 178 കുടുംബങ്ങൾക്കുള്ള വീടിന്റെ താക്കോൽ ദാനം മുഖ്യമന്ത്രി നിർവഹിക്കും.വയനാട് ടൗൺഷിപ്പ് പദ്ധതി തകർക്കാൻ ചിലർ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഈ നേട്ടത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. നാടിനു അർഹമായ സഹായങ്ങൾ നിഷേധിക്കപ്പെട്ട സാഹചര്യമുണ്ടായി. പദ്ധതി തകർക്കാനും കരിവാരി തേക്കാനും ശ്രമം ഉണ്ടായി. എന്നാൽ ജന്നങ്ങൾ സർക്കാരിനൊപ്പം നിന്നു. ആ കരുത്തിൽ സർക്കാർ മുന്നേറിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ആകെ 327 ഗുണഭോക്താക്കൾക്കും അടുത്ത മഴക്കാലത്തിനു മുമ്പായി ഭൂമിയും വീടും നൽകി പൂർണ്ണ പുനരധിവസനം ഉറപ്പാക്കും. ബാക്കിയുള്ള വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഉറ്റവരും കിടപ്പാടവും ഭൂമിയും നഷ്ടപ്പെട്ടവർക്ക് സുരക്ഷിതവും മാന്യവുമായ ഒരു പുതിയ ജീവിതം ഉറപ്പു നൽകുകയാണ് നാം. ഈ ദൗത്യത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

ഇത് ഒരു സമാപനം അല്ല. മറ്റൊരു തുടക്കമാണെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്

ഫെബ്രുവരി 25-ന് കേരളം പുതിയൊരു ചരിത്രം കുറിക്കുന്നു. മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിച്ച കൽപ്പറ്റ ടൗൺഷിപ്പിൻ്റെ ആദ്യഘട്ട ഉദ്ഘാടനം അന്ന് നടക്കുന്ന വിവരം സന്തോഷത്തോടെയും ചാരിതാർത്ഥ്യത്തോടെയും അറിയിക്കുന്നു. ഇത് ഒരു ഉദ്ഘാടനം മാത്രമല്ല, നമ്മുടെ നാടിൻ്റെ അതിജീവനത്തിൻ്റെ മഹത്തായ പ്രഖ്യാപനം കൂടിയാണ്.

ഉരുൾപൊട്ടി വന്ന വിപത്തിൽ എല്ലാം നഷ്ടപ്പെട്ട് പകച്ചുനിന്നവർക്ക് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നത്. “ കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ വീണ്ടെടുക്കും” എന്നാണ് അന്ന് നമ്മൾ തീരുമാനമെടുത്തത്. ആ വാക്കുകൾ യാഥാർത്ഥ്യമായി മാറിയിരിക്കുന്നു. വാഗ്ദാനങ്ങൾ നൽകാനല്ല, നടപ്പാക്കാനാണ് സർക്കാർ എന്ന വിശ്വാസത്തിന് പത്തുവർഷത്തെ പ്രവർത്തനമുദ്ര ചാർത്തുന്ന നേട്ടമാണിത്.

ഈ നേട്ടത്തിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. നമ്മളെ എഴുതിത്തള്ളിയവരുണ്ടായി. നാടിന് അർഹമായ സഹായങ്ങൾ നിഷേധിക്കപ്പെട്ട ഘട്ടങ്ങളുണ്ടായി. ഈ ഉദ്യമത്തെ തകർക്കാനും കരിവാരിത്തേക്കാനും ശ്രമങ്ങൾ തുടർച്ചയായി ഉണ്ടായി. എന്നാൽ ജനങ്ങൾ സർക്കാരിനൊപ്പം നിന്നു. ആ കരുത്തിൽ സർക്കാർ മുന്നേറി: പിന്നോട്ടു പോകാതെ, വഴിമാറാതെ.

ഈ മഹാദൗത്യത്തിൽ സർക്കാർ ജീവനക്കാരും തൊഴിലാളികളും സാധാരണക്കാരും സുമനസ്സുകളും കൈകോർത്ത് നിന്നു. യുവജനങ്ങളും സ്കൂൾ കുട്ടികളും തങ്ങൾക്ക് കഴിയാവുന്ന വിധത്തിൽ അധ്വാനിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തു. എല്ലാ ഭാഗത്തുനിന്നുമുള്ള സഹകരണത്തോടെ നാം പടുത്തുയർത്തിയത് വെറും കെട്ടിട സമുച്ചയം മാത്രമല്ല. അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ ഉയർത്തിയ ആത്മവിശ്വാസത്തിന്റെ മറുപടിയാണ്. നമ്മുടെ നാടിൻ്റെ ഇച്ഛാശക്തിയുടെയും അതിജീവനത്തിൻ്റെയും പ്രതീകം കൂടിയാണ് കല്പറ്റയിൽ ഉയർന്നിരിക്കുന്നത്.

ഫെബ്രുവരി 25-ന് വയനാട്ടിന്റെ മണ്ണിൽ പ്രത്യാശയുടെ പുതിയ വെളിച്ചമാണ് തെളിയുന്നത്.

🏡 178 വീടുകൾ അതിജീവിതർക്കായി കൈമാറും.

🏡 ആകെ 327 ഗുണഭോക്താക്കൾക്കും അടുത്ത മഴക്കാലത്തിനു മുമ്പായി ഭൂമിയും വീടും നൽകി പൂർണ്ണ പുനരധിവസനം ഉറപ്പാക്കും.

🏡 ബാക്കിയുള്ള വീടുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.

ഉറ്റവരും കിടപ്പാടവും ഭൂമിയും നഷ്ടപ്പെട്ടവർക്ക് സുരക്ഷിതവും മാന്യവുമായ ഒരു പുതിയ ജീവിതം ഉറപ്പു നൽകുകയാണ് നാം. ഈ ദൗത്യത്തിൽ പങ്കാളികളായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.

ഇത് ഒരു സമാപനം അല്ല. മറ്റൊരു തുടക്കമാണ്.

പ്രതിസന്ധികളിൽ പതറാത്ത മനസ്സോടെ, മാനവികതയുടെ മഹത്തായ മാതൃകകൾ ഉയർത്തി, നമുക്ക് കേരളത്തെ ഇനിയും മുന്നോട്ട് നയിക്കാം.





Mundakailandslide

Next TV

Related Stories
മണിയാണി - ചേന്തോട് റോഡ് എംഎൽഎ ഉദ്ഘാടനം ചെയ്തു

Feb 19, 2026 03:15 PM

മണിയാണി - ചേന്തോട് റോഡ് എംഎൽഎ ഉദ്ഘാടനം ചെയ്തു

മണിയാണി - ചേന്തോട് റോഡ് എംഎൽഎ ഉദ്ഘാടനം...

Read More >>
ഇനി മത്സരിക്കാനില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് കെ ബാബു

Feb 19, 2026 03:15 PM

ഇനി മത്സരിക്കാനില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് കെ ബാബു

ഇനി മത്സരിക്കാനില്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് കെ...

Read More >>
 മണിയാണി - പുലിമുണ്ട റോഡ് ഉദ്‌ഘാടനം ചെയ്തു

Feb 19, 2026 03:06 PM

മണിയാണി - പുലിമുണ്ട റോഡ് ഉദ്‌ഘാടനം ചെയ്തു

മണിയാണി - പുലിമുണ്ട റോഡ് ഉദ്‌ഘാടനം...

Read More >>
‘രാജി വ്യക്തിപരമായ കാരണങ്ങൾ കൊണ്ട്; ആരെയും സമ്മർദ്ദത്തിൽ ആക്കാൻ അല്ല’; പി. കെ ശശി

Feb 19, 2026 03:02 PM

‘രാജി വ്യക്തിപരമായ കാരണങ്ങൾ കൊണ്ട്; ആരെയും സമ്മർദ്ദത്തിൽ ആക്കാൻ അല്ല’; പി. കെ ശശി

‘രാജി വ്യക്തിപരമായ കാരണങ്ങൾ കൊണ്ട്; ആരെയും സമ്മർദ്ദത്തിൽ ആക്കാൻ അല്ല’; പി. കെ...

Read More >>
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്

Feb 19, 2026 02:50 PM

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ തെളിവുകൾ ഹാജരാക്കാനായില്ല; ജാമ്യ...

Read More >>
ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ചും ധർണ്ണയുംസംഘടിപ്പിച്ചു

Feb 19, 2026 02:28 PM

ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ചും ധർണ്ണയുംസംഘടിപ്പിച്ചു

ടെലിഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ചും...

Read More >>
Top Stories










News Roundup






GCC News