https://securepubads.g.doubleclick.net/tag/js/gpt.js

പി പി ദിവ്യക്കെതിരായ അഴിമതി ആരോപണം; വിജിലന്‍സിന് നോട്ടീസ് അയച്ച് ഹൈക്കോടതി

പി പി ദിവ്യക്കെതിരായ അഴിമതി ആരോപണം; വിജിലന്‍സിന് നോട്ടീസ് അയച്ച് ഹൈക്കോടതി
Aug 18, 2025 02:34 PM | By Remya Raveendran

തിരുവനന്തപുരം :   പി പി ദിവ്യക്കെതിരായ അഴിമതി ആരോപണത്തില്‍ വിജിലന്‍സിന് നോട്ടീസ് അയച്ച് ഹൈക്കോടതി. പരാതിയില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും നിര്‍ദേശമുണ്ട്. പ്രാഥമിക അന്വേഷണം പോലും നടത്തിയില്ല എന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. പി പി ദിവ്യ അധികാര ദുര്‍വിനിയോഗം നടത്തി പണം തട്ടിയെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നുണ്ട്.

കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ പദവി ദുരുപയോഗം ചെയ്ത് കോടികള്‍ സമ്പാദിച്ചു എന്നാണ് ഹര്‍ജിയിലെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ വിജിലന്‍സിന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതിന് പിന്നാലെയാണ് ഷമ്മാസ് ഹൈക്കോടതിയെ സമീപിച്ചത്.

പരാതിയില്‍ സ്വീകരിച്ച നടപടികള്‍ വിജിലന്‍സ് കോടതിയെ അറിയിക്കും. അതിന് ശേഷമായിരിക്കും കോടതി വിഷയത്തില്‍ തുടര്‍ നടപടികളും തുടര്‍ വാദങ്ങളും കേള്‍ക്കുക.

അഡ്വ. ബൈജു നോയല്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. പരാതിയില്‍ ശരിയായ അന്വേഷണം നടന്നാല്‍ പല ഉന്നത സിപിഎം നേതാക്കളും കുടുംബാംഗങ്ങളും കുടുങ്ങുമെന്ന കാരണത്താല്‍ പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് അന്വേഷണം അട്ടിമറിക്കപ്പെടുന്നതെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.

Content Highlight: Vijilancenotice

Next TV

Related Stories
എംഡിഎംഎയുമായി ചേലോറ സ്വദേശികളായ രണ്ടുപേർ ചക്കരക്കൽ പോലീസിന്റെ പിടിയിൽ

Jul 7, 2026 02:33 PM

എംഡിഎംഎയുമായി ചേലോറ സ്വദേശികളായ രണ്ടുപേർ ചക്കരക്കൽ പോലീസിന്റെ പിടിയിൽ

എംഡിഎംഎയുമായി ചേലോറ സ്വദേശികളായ രണ്ടുപേർ ചക്കരക്കൽ പോലീസിന്റെ...

Read More >>
കള്ളാടി മണ്ണിടിച്ചിൽ: മന്ത്രിമാർക്ക് അടിയന്തര നിർദേശം നൽകി മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ശക്തമാക്കാൻ നിർദേശം

Jul 7, 2026 02:25 PM

കള്ളാടി മണ്ണിടിച്ചിൽ: മന്ത്രിമാർക്ക് അടിയന്തര നിർദേശം നൽകി മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ശക്തമാക്കാൻ നിർദേശം

കള്ളാടി മണ്ണിടിച്ചിൽ: മന്ത്രിമാർക്ക് അടിയന്തര നിർദേശം നൽകി മുഖ്യമന്ത്രി; രക്ഷാപ്രവർത്തനം ശക്തമാക്കാൻ...

Read More >>
42 വര്‍ഷത്തെ ദുരൂഹത വീണ്ടും ചര്‍ച്ചകളിലേക്ക്; സുകുമാരക്കുറുപ്പ് തിരോധാനത്തിന്റെ ഫയല്‍ പരിശോധിച്ച് ക്രൈം ബ്രാഞ്ച്

Jul 7, 2026 02:16 PM

42 വര്‍ഷത്തെ ദുരൂഹത വീണ്ടും ചര്‍ച്ചകളിലേക്ക്; സുകുമാരക്കുറുപ്പ് തിരോധാനത്തിന്റെ ഫയല്‍ പരിശോധിച്ച് ക്രൈം ബ്രാഞ്ച്

42 വര്‍ഷത്തെ ദുരൂഹത വീണ്ടും ചര്‍ച്ചകളിലേക്ക്; സുകുമാരക്കുറുപ്പ് തിരോധാനത്തിന്റെ ഫയല്‍ പരിശോധിച്ച് ക്രൈം...

Read More >>
കള്ളാടിയിലുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലല്ല, തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലുണ്ടായ ദുരന്തം: മന്ത്രി ടി സിദ്ദിഖ്

Jul 7, 2026 02:03 PM

കള്ളാടിയിലുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലല്ല, തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലുണ്ടായ ദുരന്തം: മന്ത്രി ടി സിദ്ദിഖ്

കള്ളാടിയിലുണ്ടായത് സ്വാഭാവിക മണ്ണിടിച്ചിലല്ല, തുരങ്കപാതയ്ക്കായി അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനാലുണ്ടായ ദുരന്തം: മന്ത്രി ടി...

Read More >>
വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരും; വയനാടും കോഴിക്കോടും റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Jul 7, 2026 01:49 PM

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരും; വയനാടും കോഴിക്കോടും റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരും; വയനാടും കോഴിക്കോടും റെഡ് അലർട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ച്...

Read More >>
വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

Jul 7, 2026 01:41 PM

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക്...

Read More >>
Top Stories

News Roundup