തിരുവനന്തപുരം: ഒരു വ്യക്തിയോടല്ല യുദ്ധമെന്നും എല്ലാ സ്ത്രീകൾക്കും വേണ്ടി നടത്തിയ പോരാട്ടമാണെന്നും യുവനടി റിനി ആൻ ജോർജ്. ആരോപണ വിധേയന്‍റെ പേര് ഇപ്പോഴും പറയുന്നില്ലെന്നും റിനി മാധ്യമങ്ങളോട് വ്യക്തമാക്കി. ഇന്നലെയാണ് ജനപ്രതിനിധിയായ യുവനേതാവ് തനിക്ക് അശ്ലീല സന്ദേശം അയച്ചെന്ന ഗുരുതര വെളിപ്പെടുത്തലുമായി റിനി ആൻ ജോര്‍ജ് രംഗത്തെത്തിയത്.
‘എന്‍റെ പോരാട്ടമെന്നത് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ്. അത് ഏതെങ്കിലും ഒരു വ്യക്തയെ അടിസ്ഥാനപ്പെടുത്തിയല്ല. സ്ത്രീകള്‍ മുന്നോട്ട് വരുമ്പോള്‍ സമൂഹം അത് ഏറ്റെടുക്കുകയും അതിന്‍റെ സത്യാവസ്ഥ മനസിലാക്കുകയും വേണം. ഈ വിഷയത്തിൽ ഞാൻ മുന്നോട്ട് വന്നപ്പോള്‍ എന്നെ ചില പേരുകള്‍ പറഞ്ഞ് അധിക്ഷേപിക്കുന്ന അവസ്ഥയുണ്ടായി. പിന്നീട് മനസിലായി, പലരും പരാതികളുമായി വരുന്നുണ്ട്. ഏതെങ്കിലും ഒരു പാര്‍ട്ടി സ്പോണ്‍സര്‍ ചെയ്തിട്ടുള്ള ഒരു കാര്യമല്ല എന്നുള്ളത് കൃത്യമായിട്ട് മനസിലായി. ഞാനൊരു വ്യക്തിയെ പേരെടുത്ത് പറയാനോ ഒരു പ്രസ്ഥാനത്തെ പേരെടുത്ത് പറയാനോ ഇപ്പോഴും ഉദ്ദേശിക്കുന്നില്ല. കാരണം എന്‍റെ യുദ്ധം വ്യക്തിയോടല്ല, സമൂഹത്തിലെ തെറ്റായ പ്രവണതകളോടാണ്. രാഷ്ട്രീയ നേതാവ് എങ്ങനെ ആയിരിക്കണമെന്ന് മാത്രമാണ് എൻറെ വിഷയം.’ വ്യക്തിപരമായിട്ടല്ലെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.

Rinysbyte